ഗുജറാത്ത് സ്റ്റേറ്റ് പി.വൈ.പി.എ ക്യാമ്പ് സമാപിച്ചു
ഗുജറാത്ത്: പി.വൈ.പി.എ ഗുജറാത്ത് സ്റ്റേറ്റ് ക്യാമ്പ് ഒക്ടോബർ 28 മുതൽ 30 വരെ ബറൂച്ചിലുള്ള ക്രിസ്ത്യൻ സ്പിരിച്വൽ ലൈഫ് സെന്ററിൽ വെച്ചു നടന്നു. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി.എ ജോർജ് ഉത്‌ഘാടനം ചെയ്തു. എയ്ഞ്ചലോസ് ഡൽഹി ടീം ഗാന ശുശ്രൂഷകൾക്കു നേതൃത്വം നൽകി. പാസ്റ്റർ ചാൾസ് ചാണ്ടി, സിസ്റ്റർ ഷീബ ചാൾസ്, പാസ്റ്റർ ഹാരിസൺ മോസസ് എന്നിവർ ‘ റിട്ടേൺ ടു യുവർ സ്ട്രോങ്ങ് ഹോൾഡ്’എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി വചന പ്രഘോഷണം നടത്തി. ക്യാമ്പിനോടൊപ്പം താലന്ത് പരിശോധനയും ഐ.പി.ഡബ്ല്യൂ.എ മീറ്റിങ്ങും നടന്നു.