ബാംഗ്ലൂർ. ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റിന്റെ 2019 ലെ ജനറൽ കൺവൻ ഇന്ന് അനുഗ്രഹമായി സമാപിച്ചു. ഒക്ടോബർ 31 ന് ബാംഗ്ലൂർ ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ആഡിറ്റോറിയത്തിൽ ആരംഭിച്ച കൺവൻഷൻ ഇന്നു നടന്ന സംയുക്ത ആരാധനയോടെ അവസാനിച്ചു.
ചർച്ച് ഓഫ് ഗോഡ് ഏഷ്യാ പെസഫിക് ഫീൽഡ് ഡയറക്ടർ റവ. ആൻഡ്രൂ ബ്രിന്ദ, കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി. തോമസ് എന്നിവർ സംയുക്ത ആരാധനയിൽ ദൈവവചനം ശുശ്രൂഷിച്ചു. കർണ്ണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം. കുഞ്ഞപ്പി തിരുവത്താഴ ശുശ്രൂഷയ്ക്കു നേതൃത്വം നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന യോഗങ്ങളിൽ സെൻട്രൽ വെസ്റ്റ് റീജിയൻ ഓവർസിയർ പാസ്റ്റർ ബെനിസൺ മത്തായി, പാസ്റ്റർമാരായ പി.ആർ. ബേബി, സണ്ണി താഴംപള്ളം, ഷിബു തോമസ്, ജെയ്മോൻ കെ. ബാബു, ഡോ. ഷിബു കെ. മാത്യു, സിസ്റ്റർ ജോളി താഴംപള്ളം, സിസ്റ്റർ ജെസ്സി അലക്സ് എന്നിവർ ദൈവവചനം ശുശ്രൂഷിച്ചു.
വെള്ളി, ശനി ദിവസങ്ങളിൽ വൈ.പി.ഇ., സണ്ടേസ്കൂൾ വാർഷികം, ബൈബിൾ കോളേജ് ഗ്രാജുവേഷൻ, മിഷൻ ബോർഡ് – ഇവാഞ്ചലിസം ബോർഡ് – ചാരിറ്റി ഡിപ്പാർട്ടുമെന്റ് എന്നിവയുടെ സമ്മേളനങ്ങൾ മുതലായവ നടന്നു. സ്റ്റേറ്റ് കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിച്ചു.
കർണ്ണാടക സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ഇ.ജെ. ജോൺസൺ, ട്രഷറാർ പാസ്റ്റർ തോമസ് പോൾ, കൗൺസിൽ അംഗങ്ങളായ പാസ്റ്റർ ജോസഫ് ജോൺ, പാസ്റ്റർ മത്തായി വർഗ്ഗീസ്, പാസ്റ്റർ റോജി ഇ. സാമുവേൽ, പാസ്റ്റർ ജെയ്മോൻ കെ. ബാബു എന്നിവർ കൺവൻഷന് നേതൃത്വം നൽകി.




- Advertisement -