ക്രൈസ്തവ നാദം 2019 സുവിശേഷയോഗവും സംഗീത വിരുന്നും
തിരുവനന്തപുരം: ക്രൈസ്തവ എഴുത്തുപുര തിരുവനന്തപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ ഒക്ടോബർ 14,15 തീയതികളിൽ വൈകിട്ട് 6 മുതൽ 9 വരെ ആര്യനാട് ചേരപ്പള്ളിയ്ക്ക് സമീപം വലിയമലയിൽ വച്ച് സുവിശേഷയോഗവും സംഗീതവിരുന്നും നടത്തപ്പെടുന്നു. പാസ്റ്റർ ജസ്റ്റിൻ ജോർജ് കായംകുളം(വൈസ് പ്രസിഡന്റ് ,ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ) ഉദ്ഘാടനം ചെയ്യുന്ന ഈ കൺവൻഷനിൽ ബ്രദർ സുമിൻ ഫിലിപ്പ്, പാസ്റ്റർ ശിംശോൻ മാർട്ടിൻ എന്നിവർ ദൈവവചനം സംസാരിക്കുന്നു. ക്രൈസ്തവ എഴുത്തുപുര തിരുവനന്തപുരം ടീമും ബ്രദർ ഡാനി ഫിലിപ്പ് മാത്യുവും ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.