കൊട്ടാരക്കര മേഖല പി.വൈ.പി.എ ക്യാമ്പ് സമാപിച്ചു
കൊട്ടാരക്കര: ദീർഘ നാളുകൾ കൊണ്ട് മുടങ്ങിക്കിടന്ന മേഖലാ ക്യാമ്പ് എന്ന സ്വപ്നം അതിന്റെ സാക്ഷാത്കാരത്തിലേക്ക് എത്തപ്പെട്ടപ്പോൾ മേഖലയിലെ വിവിധ സെൻഡറുകളിൽ ഉള്ള യുവ ജനങ്ങളിൽ നിന്നും ആവേശകരമായ പ്രതികരണമാണ് മേഖലയ്ക്ക് ലഭിച്ചത്. കൊട്ടാരക്കര മേഖലയിൽ ഉൾപ്പെട്ട എല്ലാ സെൻഡറുകളിൽ നിന്നുമുള്ള യുവജന പങ്കാളിത്തം ക്യാമ്പിന്റെ വിജയത്തിന് കാരണമായി.
കൊട്ടാരക്കര ബ്രദറൻ ഹോളിൽ വെച്ച് നടന്ന ക്യാമ്പ് ഐ.പി.സി കൊട്ടാരക്കര മേഖല പ്രസിഡന്റ് പാ. ബെഞ്ചമിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിനോടനുബന്ധിച്ച് നടന്ന ബൈബിൾ ക്വിസ്സ് വിജയികൾക്ക് സമ്മാനത്തുകയും ഫലകവും ക്യാമ്പിൽ വച്ച് നൽകി. പാ. സാം ജോർജ്, പാ. വിൽസൺ ജോസഫ്, പാ. ബേബി വർഗീസ്, പാ. എബി എബ്രഹാം, പാ. ഷിബിൻ ജി ശാമുവേൽ, പാ. എം.പൗലോസ് രാമേശ്വരം തുടങ്ങിയ അനുഗ്രഹീത കർതൃദാസൻമാർ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിച്ചു.
അനുഗ്രഹീത ഗായകരായ ബിജോയ്, ജോൺസൺ ഡേവിഡ്, സ്റ്റാൻലി തുടങ്ങിയവർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സുവി. ഇസ്മായേൽ ‘ലൗ ജീസസ്’ ക്യാംപെയിന് നേതൃത്വം നൽകി.
കൊട്ടാരക്കര മേഖല പി.വൈ.പി.എ എക്സിക്യൂട്ടീസും, കമ്മറ്റി മെമ്പേഴ്സും, ക്യാമ്പ് സബ് കമ്മിറ്റി ഭാരവാഹികളും ക്യാമ്പിന് നേതൃത്വം നൽകി.