ആലപ്പുഴ വെസ്റ്റ് സെന്റർ സോദരീ സമാജം താലന്ത് പരിശോധനയ്ക്ക് അനുഗ്രഹീത സമാപ്‌തി
ആലപ്പുഴ: ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്റർ സോദരീ സമാജം താലന്ത് പരിശോധനയിൽ ഫിലദൽഫിയ തോട്ടപ്പള്ളി 57 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യഷിപ്പ് നേടി, 45 പോയിന്റുകൾ നേടി എബനേസർ ആലപ്പുഴ റണ്ണർസ് അപ്പ്, 41 പോയിന്റുകളോടെ ബെഥേൽ കാഞ്ഞൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
24 പോയിന്റ് നേടി ബെഥേൽ കാഞ്ഞൂർ സഭാംഗമായ സിസ്റ്റർ സ്വർണ്ണമ്മ ജോർജ് വ്യക്തിഗത നേട്ടം കൈവരിച്ചു.
ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റ് സെക്രട്ടറി പാസ്റ്റർ ജോസഫ് ജോണിന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട സമ്മേളനത്തിൽ സെന്റർ സീനിയർ മിനിസ്റ്റർ പാസ്റ്റർ എൻ. സ്റ്റീഫൻ ഉത്ഘാടനം നിർവഹിച്ചു. സിസ്റ്റർ ആനി തോമസ് സ്വാഗതവും, സിസ്റ്റർ അച്ചാമ്മ മാത്യു നന്ദിയും പ്രകാശിപ്പിച്ചു.
ഡിസ്ട്രിക്റ്റ് സോദരീ സമാജം എക്സിക്യൂട്ടീവ് അംഗങ്ങളായ സിസ്റ്റർ ആനി തോമസ്, സിസ്റ്റർ ആൻസി സാബു, സിസ്റ്റർ അച്ചാമ്മ മാത്യു എന്നിവർ നേതൃത്വം നല്കി.