പി.വൈ.പി.എ ആലപ്പുഴ ഈസ്റ്റ് സെന്റർ താലന്ത് പരിശോധന – ശാലേം മാവേലിക്കര ഒന്നാമത്

പി വൈ പി എ ആലപ്പുഴ ഈസ്റ്റ് സെന്റർ താലന്ത് പരിശോധന ഒക്ടോബർ 8ന് കായംകുളം ഫെയ്ത്ത് വർഷിപ്പ് സെൻറർ സഭയിൽ നടന്നു. പാസ്റ്റർ ഷിനോ ജോർജിന്റ അധ്യക്ഷതയിൽ പാസ്റ്റർ കുര്യൻ വർഗ്ഗീസ് പ്രാർത്ഥിച്ച് ആരംഭിച്ച മീറ്റിങ്ങിൽ താലന്തു പരിശോധനയും, കമ്പ്യൂട്ടർ ടാബുലേഷനായി ക്രമീകരിച്ച വെബ് ആപ്പും ഐ.പി.സി ആലപ്പുഴ ഈസ്റ്റ് സെന്റർ പ്രസിഡന്റ് പാസ്റ്റർ എം.വി. വർഗ്ഗിസ് ഉദ്ഘാടനം ചെയ്തു.

14 സഭകളിൽ നിന്നായി 200-ൽ അധികം പേർ താലന്ത് പരിശോധനയിൽ പങ്കെടുത്തു. ഏറ്റവും കൂടുതൽ പോയിന്റ് നേടി ശാലേം മാവേലിക്കര ഒന്നാം സ്ഥാനo നേടി. ഫേത്ത് വർഷിപ്പ് സെൻറർ കായംകുളം രണ്ടാം സ്ഥാനവും, ഹെബ്രോൻ മാമ്പറ മൂന്നാം സ്ഥാനവും നേടി. ഏറ്റവും കൂടുതൽ പോയിന്റ് നേടി ദീപ്തി അനീഷ് ഹെബ്രോൻ മാമ്പറ വ്യക്തിഗത ചാമ്പ്യനായി. ആലപ്പുഴ ഈസ്റ്റ് സെന്റർ അസോസിയേറ്റ് പാസറ്റർ ബി. മോനച്ചൻ ലഘു സന്ദേശം നൽകി. സെൻറർ സെക്രട്ടറി എം.ഒ. ചെറിയാൻ പ്രാർത്ഥിച്ചു. ഗിഫ്റ്റൻ ബി മോനച്ചൻ ടാലന്റ് കൺവീനറായും ഇവാഞ്ച ലിസ്റ്റ് ജോജി രാജു, ലിനു കാരിച്ചാൽ എന്നിവർ ടാബുലേഷൻ ചീഫായും ബ്രദർ ജോബിൻ കോശി രജിസ്ട്രേഷൻ കൺവീനറായും പ്രവർത്തിച്ചു.

പാസ്റ്റർമാരായ ഷാജി കെ. ഒരിപ്പുറം, റെജി ചെറിയാൻ ഏവൂർ, ചാക്കോ നൈനാൻ കല്ലുംമൂട്, ജി.യോഹന്നാൻ, വി.സ് സിബിച്ചൻ കാരിച്ചാൽ, തോമസ് വർഗ്ഗീസ് വള്ളക്കാലി, സുരേഷ് മാത്യു മാവേലിക്കര എന്നിവർ വിവിധ സ്റ്റേജുകൾ നിയന്ത്രിച്ചു
പി.വൈ.പി.എ സെൻറർ ഭാരവാഹികളായ സെറിൻ മത്തായി, ഫെബിൻ ഫിലിപ്പ്, സുബിൻ ജോസഫ്, ലിബിൻ, ഷിബിൻ, എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply