CGMF വാർഷിക കൺവൻഷൻ; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ഷാർജ: ചർച്ച് ഓഫ് ഗോഡ് മലയാളം ഫെല്ലോഷിപ്പ് (CGMF) യു.എ.ഇയുടെ വാർഷിക കൺവൻഷൻ 2019 ഒക്ടോബർ മാസം 21,22,23 തീയതികളിൽ ഷാർജ യൂണിയൻ ചർച്ച്, ഹാൾ നമ്പർ 11-ൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
പ്രസ്‌തുത യോഗങ്ങളിൽ ആനുകാലിക സംഭവങ്ങളും കർത്താവിന്റെ വരവും എന്ന വിഷയത്തിൽ നിന്നും ഈ കാലഘട്ടത്തിൽ ആധികാരികമായി പ്രസംഗിക്കുന്ന സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗികൻ പാസ്റ്റർ സാജു ചാത്തന്നൂർ ദൈവ വചനം ശുശ്രൂഷിക്കുന്നതായിരിക്കും.
CGMF ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പ്രസ്‌തുത യോഗങ്ങൾക്കുള്ള വിപുലമായ ക്രമീകരണങ്ങൾ നടന്നു കൊണ്ടിരിക്കുന്നതായി ഭാരവാഹികൾ ക്രൈസ്തവ എഴുത്തുപുരയോട് അറിയിക്കുകയുണ്ടായി.
പ്രസ്തുത യോഗങ്ങളിലേക്ക് സഭാ സംഘടന വ്യത്യാസം കൂടാതെ എല്ലാവരെയും കർത്തൃനാമത്തിൽ ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക; പാസ്റ്റർ മാത്യു ടി. സാമുവേൽ – 050 3703789, അജു കുരുവിള – 052 785 1102 , വിൽസൺ ജോർജ് – 050 633 4684.