അടിയന്തര പ്രാർഥനക്കും സഹായത്തിനും: പാസ്റ്റർ സന്തോഷ് ഹൃദയസംബന്ധമായ രോഗങ്ങളാൽ ഭാരപ്പെടുന്നു
ചെങ്ങന്നൂർ സ്വദേശിയും കായംകുളം പുല്ലുകുളങ്ങരയിൽ പുതിയ സുവിശേഷ പ്രവർത്തനങ്ങളോടനുമ്പന്ധിച്ചു ഒന്നരവർഷത്തോളം ശുശ്രൂഷ ചെയ്തുവരുന്നുമായ ദൈവദാസൻ സന്തോഷ് ഹൃദയ സംബന്ധമായ രോഗങ്ങളാൽ വളരെ ഭാരത്തോടെ ആയിരിക്കുന്നു. ഈ കഴിഞ്ഞ ജൂലൈ നാലിന് രാത്രി ഒരുമണിക്ക് പെട്ടെന്ന് ഒരു ഹാർട്ട് അറ്റാക്ക് വരുകയും പെട്ടെന്ന് തന്നെ വണ്ടാനം മെഡിക്കൽ കോളേജിൽ കൊണ്ടുപോകുകയും അവിടെ 7 ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. അവിടെ തുടർന്നുള്ള പരിശോധനയ്ക്ക് വിധേയമാക്കി അപ്രകാരം പത്തുലക്ഷത്തിലധികം വിലവരുന്ന ട്രാൻസ്പ്ലാൻറ് സർജറി വേണമെന്ന് അവർ നിർദ്ദേശിച്ചു.
അതിൻ പ്രകാരം വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന് ശ്രീ ചിത്ര മെഡിക്കൽ കോളേജിലേക്ക് ഡോക്ടർമാർ നിർദ്ദേശിച്ചു. ശ്രീ ചിത്ര ഹോസ്പിറ്റലിൽ അഞ്ചു ദിവസം അഡ്മിറ്റ് ചെയ്തു പരിശോധന എല്ലാം ചെയ്തു ആൻജിയോഗ്രാം ചെയ്തു. സർജറി വേണമെന്ന് പറഞ്ഞു. എന്നാൽ പെട്ടെന്ന് ഓപ്പറേഷൻ ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് ഹാർട്ട് പമ്പിങ് പ്രവർത്തനം 38 ശതമാനം മാത്രമേ ഉള്ളൂ. അതുകൊണ്ട് ആ ഓപ്പറേഷൻ ചെയ്യാൻ ബുദ്ധിമുട്ടുണ്ട് ഉണ്ട്. തുടർന്ന് ബാക്കിയുള്ള ടെസ്റ്റുകൾ നടത്തിയപ്പോൾ അവർ പറയുന്നത് ഇപ്രകാരമാണ് ഹാർട്ടിൽ 3 ബ്ലോക്ക് ഉണ്ട്, രണ്ട് വാൽവ് ചുരുങ്ങി രണ്ട് ഇടത്തു ലീക്കുണ്ട്. ചുരുങ്ങിയ ഭാഗത്തും, ലീക്കുള്ള ഭാഗത്തും ബലൂൺ കയറ്റി ശക്തിപ്പെടുത്തുക അതിനുശേഷം അഞ്ചിയോപ്ലാസ്റ്റി ചെയ്ത് ബ്ലോക്കുകൾ നീക്കം ചെയ്തതിനുശേഷം ഒരു ബൈപ്പാസ് സർജറി കൂടെ ചെയ്യണം, അങ്ങനെ മൂന്ന് ഘട്ടമായി മൂന്ന് ഓപ്പറേഷൻ ചെയ്യണം എന്ന് പറയുകയും ചെയ്തു. ഇത് വിജയിച്ചില്ലെങ്കിൽ ഓപ്പൺ ഹാർട്ട് സർജറി ചെയ്തിട്ട് പുതിയ വാൽവുകളും കേടായത് മാറ്റി ആ വയ്ക്കണമെന്നും അവർ നിർദ്ദേശിച്ചിരിക്കുകയാണ്.
വരുന്ന നവംബർ 29 നാണ് അവർ ഓപ്പറേഷൻ പറഞ്ഞിരിക്കന്നത്. വളരെ ഭാരത്തോടും പ്രാർത്ഥനയോടുമാണ് ഈ ദൈവദാസനും കുടുംബവും കടന്നുപോകുന്നത്. സാമ്പത്തിക ബുന്ധിമുട്ടുകൾ ഏറെ അനുഭവിക്കുന്ന കുടുംബമാണ്. സർജറിക്കും, ചികിത്സക്കും നല്ല തുക ആവശ്യമായിരിക്കുന്നു. ആയതിനാൽ ദൈവദാസന്മാരുടെയും, ദൈവമക്കളുടെയും വിലയേറിയ പ്രാർത്ഥനയും, സഹായവും ആവശ്യമായിരിക്കുന്നു. നിങ്ങളുടെ സഹായങ്ങൾ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ട് നമ്പരിൽ അയക്കുക.
SANTHOSH.T K
Account number:10540200009689
IFSC:FDRL0001054
FEDERAL BANK
Mobile: +91 80781 43775




- Advertisement -