പത്തനംതിട്ട ഡിസ്ട്രിക്റ്റ് പി.വൈ.പി.എ താലന്ത് പരിശോധന 2019
പത്തനംതിട്ട : പത്തനംതിട്ട ഡിസ്ട്രിക്റ്റ് പി.വൈ.പി.എ 2019 താലന്തു പരിശോധന ഒക്ടോബർ രണ്ടാം തീയതി പുത്തൻ പീടിക വിളവിനാൽ ബെഥേൽ ഹാളിൽ വെച്ച് നടന്നു ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റും പത്തനംതിട്ട ഡിസ്ട്രിക്റ്റ് പാസ്റ്ററുമായ റവ.ഡോ വിൽസൺ ജോസഫ് പ്രാർത്ഥിച്ചു ഉൽഘാടനം ചെയ്യ്തു .
പാസ്റ്റർ ബിനു കൊന്നപ്പാറ അധ്യക്ഷത വഹിച്ചു.വിവിധ സ്റ്റേജുകളിൽ നടന്ന താലന്ത് പരിശോധനയിൽ താലന്ത് കൺവീനർ ജിന്നി കാനാത്തറയിൽ, സുബിൻ വർഗ്ഗീസ്, ഡാൻ കെ വിൽസൺ,മനു സ്കറിയ, അനുപ് മെഴുവേലി , ജിംനാ ജിജി, റോജിൻ മാത്യു, ബിജു കൊന്നപ്പാറ, സാബു സി എബ്രഹാം, ജോസ് മഞ്ഞനിക്കര , പാസ്റ്റർമാരായ തോമസ് വർഗ്ഗീസ്, സാം പനച്ചയിൽ, പി.പി മാത്യു, മോൻസി സാം, സാം കെ വർഗ്ഗീസ്, സണ്ണി സാമുവേൽ, ജോസ് സാമുവേൽ എന്നിവർ നേതൃത്വം കൊടുത്തു.
107 പോയിന്റ് നേടി ഐ.പി.സി പത്തനംതിട്ട വർഷിപ്പ് സെന്റർ ഒന്നാം സ്ഥാനവും,104 പോയിന്റ് നേടി ഐ.പി.സി എബനേസർ മല്ലശേരി രണ്ടാം സ്ഥാനവും, 59 പോയിന്റ് നേടി ഐ.പി.സി കർമ്മേൽ പുത്തൻപീടിക മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വ്യക്തിഗത ചാമ്പ്യനായി സിസ്റ്റർ സൂസൻ എബ്രഹാം ഐ.പി.സി പത്തനംതിട്ട വർഷിപ്പ് സെന്റർ തിരഞ്ഞെടുക്കപ്പെട്ടു.