ചർച്ച് ഓഫ് ഗോഡ് തിരുവല്ല സണ്ടേസ്കൂൾ സോണൽ താലന്ത് പരിശോധന നാളെ കുമ്പനാട് നടക്കും
തിരുവല്ല: ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭയുടെ സൺഡേ സ്കൂൾ തിരുവല്ല സോണലിന്റെ താലന്ത് പരിശോധന നാളെ രാവിലെ 8.30 ന് കുമ്പനാട് ദൈവസഭയിൽ വെച്ച് ആരംഭിക്കും. കുമ്പനാട് ഡിസ്ട്രിക്ട് പാസ്റ്റർ സണ്ണി എബ്രഹാം അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിങ്ങിൽ സണ്ടേസ്കൂൾ തിരുവല്ല സോണൽ പ്രസിഡന്റ് പാസ്റ്റർ റ്റി സി ചെറിയാൻ ഉദ്ഘാടനം ചെയത് സംസാരിക്കും. 9 ഡിസ്ട്രിക്റ്റുളിൽ നിന്നും ഏകദേശം 250ഓളം കുട്ടികൾ പങ്കെടുക്കും. ബൈബിൾ വിദഗ്ധരായ ജഡ്ജസ് മൽസരങ്ങൾ വിലയിരുത്തും. സബ്ജൂനിയർ, ജൂനിയർ, ഇന്റർമീഡിയറ്റ്, ജനറൽ, എന്നീ വിഭാഗങ്ങളിലായി മൽസരങ്ങൾ നടക്കും. പാസ്റ്റർ റ്റി സി ചെറിയാന്റെ അദ്ധ്യക്ഷതയിൽ സമാപന സമ്മേളനവും സമ്മാനദാനവും നടക്കും. പ്രസ്തുത മീറ്റിങ്ങിൽ ദൈവസഭയുടെ സൺസേ സ്കൂൾ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ ജെ ജെ ജോസഫ് മുഖ്യ സന്ദേശം നൽകും. സോണൽ സെക്രട്ടറി പാസ്റ്റർ ഫിന്നി എബ്രഹാം താലന്ത് ടെസ്റ്റിന് നേതൃത്വം നൽകും.