ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ് ഉദ്ഘാടനവും സംഗീത സന്ധ്യയും
കോട്ടയം: അക്ഷര നഗരിയായ കോട്ടയത്ത് ക്രൈസ്തവ എഴുത്തുപുര യൂണിറ്റിന് തുടക്കം കുറിക്കുന്നു. ഒക്ടോബർ 6 ഞായറാഴ്ച വൈകിട്ട് 5:30 മുതൽ ചിങ്ങവനം ബെഥേസ്ദ നഗറിൽ (ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്) വച്ച് പ്രവർത്തന ഉദ്ഘാടനവും സ്നേഹനാദം സംഗീത സന്ധ്യയും നടത്തപ്പെടുന്നു. ക്രൈസ്തവ എഴുത്തുപുര കേരള പ്രസിഡന്റ് ജിനു വർഗീസ് അധ്യക്ഷത വഹിക്കും. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പ്രസിഡന്റ് പാസ്റ്റർ വി.എ. തമ്പി ഉദ്ഘാടനം ചെയ്യുന്നതും ചർച്ച് ഓഫ് ഗോഡ് റീജിയൻ ഓവർസിയർ ഡോ കെ.സി സണ്ണികുട്ടി അനുഗ്രഹ പ്രാർത്ഥന നടത്തുകയും ചെയ്യുന്നു. ഈ മീറ്റിംഗിൽ വെച്ച് ക്രൈസ്തവ എഴുത്തുപുരയുടെ പുതിയ പ്രോജക്ട് മ്യൂസിഷ്യൻസ് കളക്ടീവിന്റെ ലോഞ്ചിംഗ് നടത്തപ്പെടുന്നു. ക്രൈസ്തവ എഴുത്തുപുര ഇന്റർനാഷണൽ ഭാരവാഹികളും കേരള ചാപ്റ്ററിന് ഭാരവാഹികളും പങ്കെടുക്കുന്നു.
പ്രവർത്തന ഉദ്ഘാടനത്തോടനുബന്ധിച്ച് ക്രൈസ്തവ സംഗീത ലോകത്തെ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന സംഗീത സന്ധ്യയും നടക്കും.
എല്ലാവരെയും മീറ്റിംഗിലേക്ക് വളരെ സ്നേഹത്തോടെ ഞങ്ങൾ ക്ഷണിക്കുന്നു.




- Advertisement -