റാന്നി: ഐപിസി ഈസ്റ്റ് സെന്റർ സൺഡേസ്കൂൾ ടാലന്റ് ടെസ്റ്റ് 2019 ഐപിസി ബഥേൽ ടൗൺ ചർച്ചിൽ ഒക്ടോബർ 2 ബുധനാഴ്ച നടക്കും. രാവിലെ എട്ടു മണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും. എട്ടരയ്ക്ക് ഐപിസി റാന്നി ഈസ്റ്റ് സെന്റർ പ്രസിഡന്റും സൺഡേസ്കൂൾ രക്ഷാധികാരിയുമായ പാസ്റ്റർ വർഗ്ഗീസ് എബ്രഹാം (രാജു മേത്ര) താലന്ത് പരിശോധന ഉദ്‌ഘാടനം ചെയ്യും. അന്നേദിവസം തന്നെ ഫലപ്രഖ്യാപനം നടത്തും. സൺഡേസ്കൂൾ സെക്രട്ടറി ബ്രദർ ജോർജ്ജ് മാത്യു (റെജി മാവേലിതുണ്ടിയിൽ), ടാലന്റ് ടെസ്റ്റ് കൺവീനർ പാസ്റ്റർ ഷോജൻ വി. ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടന്നുവരുന്നു.