എഫ്.ടി.സി യൂത്ത് കോൺഫറൻസും ഔദ്യോഗിക ഉത്ഘാടനവും
പത്തനംതിട്ട: ക്രിസ്ത്യൻ മീഡിയായുടെ ഓൺലൈൻ പ്ലാറ്റ്ഫോം ആയ എഫ്.ടി.സി 1ന്റെ ആദ്യ സംഗമവും ഔദ്യോഗിക ഉൽഘാടനവും, യൂത്ത് കോൺഫറൻസും ഒക്ടോബർ 7 രാവിലെ 9 മുതൽ 2 മണി വരെ കോഴഞ്ചേരി, ഹാർവെസ്റ്റർസ് ഫെല്ലോഷിപ്പ് ചർച്ചിൽ വെച്ചു നടത്തപ്പെടുന്നു. എഴുത്തുകാരനും യുവജന പ്രവർത്തകനുമായ ഇവാ. ഡാർവിൻ വിൽസൺ (വൈസ് പ്രസിഡന്റ്, ക്രൈസ്തവ എഴുത്തുപുര മിനിസ്ട്രീസ്), തീം പ്രസന്റേഷൻ നടത്തുകയും ദൈവവചനം ശുശ്രൂഷിക്കുകയും ചെയ്യും. എഫ്.ടി.സി മ്യൂസിക് ടീം ആരാധനക്ക് നേതൃത്വം നൽകും. എല്ലാ യുവജനങ്ങൾക്കും ഈ യൂത്ത് കോൺഫറൻസിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.




- Advertisement -