റൂബി ജോർജ്ജ് (28) നിത്യതയിൽ ചേർക്കപ്പെട്ടു

തിരുവല്ല: പൊടിയാടി ശാരോൻ സഭാംഗമായ തച്ചേഴത്ത് കുടുബാംഗം റൂബി ജോർജ് (28) നിത്യതയിൽ ചേർക്കപ്പെട്ടു.

എം.കോമിനു പഠിച്ചു കൊണ്ടിരിക്കുമ്പോൾ ശരീരത്തിന്റെ ഒരു വശം തളർന്ന് ചിലവർഷങ്ങളായി കിടക്കയിലായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ശാരീരിക സ്ഥിതി കൂടുതൽ വഷളായിരുന്ന റൂബിയെ കഴിഞ്ഞാഴ്ച കോട്ടയം മെഡിക്കൽ കോളേജ് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

ഇന്ന് ഉച്ചയ്ക്ക് തന്റെ ജന്മദിനത്തിൽ മൂന്ന് മണിയോടെയാണ് താൻ പ്രിയം വെച്ച സന്നിധിയിൽ ചേർക്കപ്പെട്ടത്. കഠിനമായ രോഗത്തിലായിരുന്നപ്പോഴും വലിയ ദൈവീക പ്രത്യാശയാണ് തന്നിലുണ്ടായിരുന്നത്. സംസ്കാരം പിന്നീട് നടക്കും.

പിതാവ്: പരേതനായ റ്റി.വി ജോർജ്ജ്, മാതാവ്: സാലി ജോർജ്, സഹോദരൻ: ജോബി ജോർജ്ജ്

- Advertisement -

-Advertisement-

You might also like
Leave A Reply