എസ്.ഐ.ഏ.ജി. ജനറൽ കോൺഫറൻസ് നാളെ മുതൽ കന്യാകുമാരിയിൽ
നാഗർകോവിൽ: സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡിന്റെ 37-മത് ദിവത്സര ജനറൽ കോൺഫറൻസ് നാളെ മുതൽ കന്യാകുമാരിയിലുള്ള ട്രൈ സീ ബീച്ചിൽ നടക്കും.
ജനറൽ സൂപ്രണ്ട് റവ.ഡോ. വി.ടി. ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ എ.ജി. അഖിലേന്ത്യാ സൂപ്രണ്ട് റവ.ഡോ. ഡി. മോഹൻ, നോർത്തിന്ത്യാ എ.ജി. ജനറൽ സൂപ്രണ്ട് റവ. ഐവൻ പവാർ, പാസ്റ്റർ പോൾ തങ്കയ്യ, പാസ്റ്റർ കെ.ജെ. മാത്യു തുടങ്ങിയവർ ദൈവവചനം ശുശ്രൂഷിക്കും
വാർഷിക റിപ്പോർട്ടുകളും വരവു ചിലവു കണക്കുകളും അവതരിപ്പിക്കുകയും, കർത്താവിന്റെ വരവ് താമസിച്ചാൽ അടുത്ത പത്തു വർഷത്തിനുള്ളിൽ സഭ കൈവരിക്കേണ്ട ദർശനങ്ങളെക്കുറിച്ചുള്ള സജീവ ചർച്ചകളും ഉണ്ടായിരിക്കും.
കൂടാതെ 2019-21 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയെയും ഈ യോഗത്തിൽ തെരഞ്ഞെടുക്കും.
ഈ സമ്മേളനത്തിന്റെ അനുഗ്രഹത്തിനായി ദൈവജനത്തിന്റെ പ്രാർത്ഥന ആവശ്യപ്പെട്ടിട്ടുണ്ട്.