മാവേലിക്കര: അസംബ്ലീസ് ഓഫ് ഗോഡ് മാവേലിക്കര സെക്ഷൻ പ്രഥമ കൂട്ടായ്മ യോഗം 10 ആം തീയതി ശനിയാഴ്ച രാവിലെ 9.30 ന് നടക്കും. മേരി ചാപ്മാൻ എന്ന വിദേശ മിഷണറി വനിത അന്ത്യ വിശ്രമം കൊള്ളുന്ന മാവേലിക്കരയിലുള്ള ഫസ്റ്റ് ഏ.ജി. സഭയിൽ വെച്ചാണ് സെക്ഷന്റെ കൂട്ടായ്മ സമ്മേളനം നടക്കുന്നത്. 1924 ൽ മേരി ചാപ്മാൻ കേരളത്തിൽ എത്തുകയും ഒട്ടനവധി മിഷണറിമാർക്കൊപ്പം നടത്തിയ സുവിശേഷ പ്രവർത്തനത്തിന്റെ ഫലമായാണ് മാവേലിക്കര ഫസ്റ്റ് ഏ.ജി. ഉണ്ടായത്. അസ്സബ്ലീസ് ഓഫ് ഗോഡ് സഭയുടെ മലങ്കരയിലെ ആദ്യ ഏ.ജി. സഭയാണ് ഇത് എന്ന പ്രത്യകതയും മാവേലിക്കര ഫസ്റ്റ് ഏ.ജി. സഭക്കുണ്ട്.18 ഓളം പ്രാദേശിക സഭകൾ ഉള്ള മാവേലിക്കര സെക്ഷൻ പ്രസ്‌ബിറ്റർ പാസ്റ്റർ ടി.ജി. ശാമുവേൽ സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകും. മാവേലിക്കര ഏ.ജി. ക്വയർ ഗാന ശുശ്രൂഷക്ക് നേന്ത്രത്വം വഹിക്കും. സെക്ഷൻ ഭാരവാഹികൾ വിവിധ ശുശ്രൂഷകളിൽ പങ്കാളികൾ ആകും.