തിരുവനന്തപുരം: ക്രൈസ്തവ എഴുത്തുപുര കേരള ചാപ്ടറിന്റെ ഘടകമായ തിരുവനന്തപുരം യൂണിറ്റിന്റെ ഒന്നാമത് വാർഷിക സമ്മേളനത്തിൽ ക്രൈസ്തവ എഴുത്തുപുരയുടെ ഡ്രീം പ്രൊജക്റ്റായ ട്രാക്റ്റിന്റെ പ്രകാശനം നടന്നു.
കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുമ്പ് ക്രൈസ്തവ എഴുത്തുപുരയ്ക്ക് ദൈവം കൊടുത്ത ഒരു ദർശനമായിരുന്നു ഒരു ക്രിസ്തീയ ട്രാക്റ്റ് പുറത്തിറക്കുക എന്നത്. അതിന്റെ പൂർണ്ണതയെന്നവണ്ണം അതിന്റെ പ്രകാശനം നടക്കുവാനിടയായി. “ആനവണ്ടിയിലെ യാത്ര” എന്നാണ് ട്രാക്റ്റിന്റെ പേര്. ക്രൈസ്തവ എഴുത്തുപുരയുടെ ജനറൽ വൈസ് പ്രസിഡന്റ് ബ്രദർ. ഡാർവിൻ വിൽസൺ പി.എം.ജി സ്റ്റേറ്റ് കൗൺസിൽ സീനിയർ ശുശ്രൂഷകനായിരിക്കുന്ന പാസ്റ്റർ കോശി ഫിലിപ്പിനു നൽകി പ്രകാശനം ചെയ്തു. ഏതൊരു വായനക്കാരനെയും വായിക്കുവാൻ പ്രേരിപ്പിക്കുന്ന തരത്തിൽ കഥാരൂപത്തിലും മനസ്സിനെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുന്ന രീതിയിലുമാണ് ട്രാക്റ്റ് എഴുതപ്പെട്ടിരിക്കുന്നത്. ആദ്യമായി ഒരു ലക്ഷം ട്രാക്റ്റുകളാണ് പുറത്തിറക്കുക. ഏതാനും ദിവസങ്ങൾക്കുള്ളിൽ ട്രാക്റ്റിന്റെ കോപ്പികൾ ലഭ്യമായി തുടങ്ങും. ആദ്യമായി മലയാളത്തിലണ് ട്രാക്റ്റ് ഇറങ്ങുന്നത്. അതിന്റെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളുടെ പരിഭാഷ നടന്നു കൊണ്ടിരിക്കുന്നു. ദൈവഹിതമായാൽ താമസിക്കാതെ തന്നെ അതിന്റെ കോപ്പികൾ പുറത്തിറങ്ങും. അതിന്റെ പ്രവർത്തനത്തെ ഓർത്ത് പ്രാർത്ഥിക്കുക.