നാസിക്കിൽ ബാങ്ക് കവർച്ച: മലയാളി യുവാവ് വെടിയേറ്റു മരിച്ചു

മുംബൈ: ഐ.പി.സി മാവേലിക്കര അറുന്നൂറ്റിമംഗലം സഭാംഗം മുറിവായ്ക്കര ബ്ലസ് ഭവനത്തിൽ സാജു സാമുവേൽ (29) നാസിക്കിൽ കൊള്ള സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ഇന്ന് രാവിലെ 11ന് നാസിക്കിലെ മുത്തൂറ്റ് ഫിനാൻസ് ശാഖ കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റാണ് മരിച്ചത്.

മറ്റൊരു മലയാളിക്കു ഗുരുതരമായി പരുക്കേറ്റു. മുംബൈയിൽ ജോലി ചെയ്യുന്ന സാജു നാസിക് മുത്തൂറ്റ് ശാഖയിൽ ഓഡിറ്റിങ്ങിന് പോയിരിക്കെയാണു സംഭവം. സാജുവിന്റെ മൃതദേഹം നാസിക് സിവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു മുംബൈയിൽ എത്തിക്കുന്ന മൃതദേഹം നാളെ എംബാം ചെയ്ത് നാട്ടിലെത്തിക്കുമെന്നു സ്ഥലത്തുള്ള ബന്ധു അറിയിച്ചു.

ബാങ്കിൽ ഓഡിറ്റിംഗ് നടക്കുന്നതിനിടെ അതിക്രമിച്ചു കയറിയ മോഷ്ടാക്കളുടെ സംഘം ജീവനക്കാരുടെ മൊബൈൽ ഫോണും മറ്റും പിടിച്ചുവാങ്ങിയശേഷം കവർച്ച നടത്തുകയായിരുന്നു. ഇതിനിടെ എതിർക്കാൻ ശ്രമിച്ചതാണു വെടിവയ്പിൽ കലാശിച്ചതെന്നാണു വിവരം. ബാങ്കിൽ ഫിനാൻഷ്യൽ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായിരുന്നു സാജു സാമുവേൽ. ഭാര്യ: ജെയ്സി, മകൻ: ജെറമിയ (9 മാസം). സംസ്കാരം പിന്നീട് നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply