എഡിറ്റോറിയല്‍: മോദിയുടെ രണ്ടാമൂഴം | ബിനു വടക്കുംചേരി

തിനേഴാം ലോകസഭ തിരഞ്ഞെടുപ്പിന്‍റെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബി.ജെ.പി ക്ക് വന്‍ ഭൂരിപക്ഷം. “ഇന്ത്യ വീണ്ടും ജയിച്ചു. എല്ലാവര്‍ക്കും ഒപ്പം ചേര്‍ന്നു എല്ലാവരെയും ഉള്‍കൊള്ളുന്ന കരുത്തുറ്റ രാഷ്ട്രം നിര്‍മ്മിചെടുക്കും”  ഭരണതുടര്‍ച്ച കൈവരിക്കുവാന്‍ ചുക്കാന്‍ പിടിച്ച നരേന്ദ്ര മോദിയുടെ വാക്കുകള്‍ ആണിത്. 2014 ല്‍ ഏറെ പ്രതീഷയോടെ ആണ് ജനങ്ങള്‍ പ്രധാനമന്ത്രിയായി മോദിയെ വരവേറ്റത്. പക്ഷെ പതിവുപോലെ വാഗ്ദാനങ്ങള്‍ വിസ്മരിച്ച ഭരണം ആയിരുന്നിട്ടും കൂടുതല്‍ സീറ്റുകള്‍ നേടി മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക്.

ഇന്ധന വില വര്‍ധന, നോട്ട് നിരോധനം, ജി എസ് ടി, റാഫേല്‍ ഇടപാടിലെ ദുരുഹത, തൊഴിലില്ലായ്മ, ഗോരക്ഷയുടെ പേരില്‍ ആക്രമണങ്ങള്‍ തുടങ്ങി നിരത്തിവാന്‍
ഏറെ കാരണങ്ങള്‍ ഉണ്ടായിട്ടും അതിനെ വോട്ടുകള്‍ ആക്കുന്നതില്‍ അമ്പേ പരാജയപ്പെട്ട കോണ്‍ഗ്രസിന്‌ തിരിച്ചടിയായി ദേശിയതലത്തില്‍ വീണ്ടും യു.പി.എ യുടെ പതനം. ഇതിനിടയില്‍ കേരളത്തില്‍ 20 തില്‍ 19 ഉം സീറ്റ്‌ നേടി തിളക്കമാര്‍ന്ന വിജയം നേടുവാന്‍ കോണ്‍ഗ്രസിന്‌ കഴിഞ്ഞു എന്നത് ശ്രദ്ധയമാണ്. എന്നിരുന്നാലും ബി.ജെ.പിയുടെ തിളക്കമാര്‍ന്ന വിജയത്തിനു പിന്നലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് കോണ്‍ഗ്രസിന്‍റെ വിവിധ സംസ്ഥാന അധ്യക്ഷന്മാര്‍ കൂട്ടരാജി സമര്‍പ്പിച്ചതായി വാര്‍ത്തകള്‍ വന്നുകഴിഞ്ഞു.

2023 ല്‍ ഇന്ത്യ ഹിന്ദു രാഷ്ട്രം ആകും എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തുവെങ്കിലും, അത്തരത്തില്‍ ഒരു സാഹചര്യം ഇന്ത്യയില്‍ വരില്ല എന്ന് നമുക്ക് കരുതാം. ഇനിയുള്ള അഞ്ചു വര്‍ഷം മതേതരത്വം രാജ്യമായ ഇന്ത്യയോട് മോദി സര്‍ക്കാര്‍ എത്രത്തോളം നീതി പുലര്‍ത്തും എന്നത് നൂനപക്ഷ വിഭാഗങ്ങള്‍ വ്യസനത്തോടെയാണ് നോക്കി കാണുന്നത്.
“ദൈവത്തില്‍ നിന്നുള്ളതല്ലാതെ ഒരധികാരവുമില്ല. ഉള്ള അധികാരങ്ങള്‍ ദൈവത്താല്‍ കല്പിക്കപ്പെട്ടിരിക്കുന്നു” എന്ന വചനം വിശ്വസിക്കുന്നവര്‍ക്ക് ഉറപ്പോടെ
പറയുവാന്‍ കഴിയും ‘ദൈവം അറിയാതെ ഒന്നും സംഭവിക്കില്ലെന്ന്’.

‘വ്യസനത്തോടെ പ്രസവിച്ചു’ എന്നു പറഞ്ഞു തന്‍റെ അമ്മ യബ്ബേസ് എന്നു പേരിട്ടെങ്കിലും, യബ്ബേസ് ദൈവത്തോടു അപേക്ഷിച്ചു “നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ചു എന്റെ അതിർ വിസ്താരമാക്കുകയും നിന്റെ കൈ എന്നോടുകൂടെ ഇരുന്നു അനർത്ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു” അപേക്ഷിച്ചതിനെ ദൈവം അവന്നു നല്കി.
നമ്മുടെ രാജ്യത്തെയും ഭരണാധികാരികളെയും ഓര്‍ത്ത് ഈ നാളുകളില്‍ നമ്മുക്കും പ്രാര്‍ത്ഥിക്കാം, വ്യസനത്തിനുള്ള മാർഗ്ഗം നമ്മിൽ ഉണ്ടോ എന്നു നോക്കി,
ശാശ്വതമാർഗ്ഗത്തിൽ നടത്തുവാന്‍ സര്‍വശക്തനായ ദൈവത്തിനു കഴിയും.
നമ്മുടെ വ്യസനങ്ങള്‍ ഇല്ലാതാകുന്ന ശുഭദിനങ്ങള്‍ ആഗതമാക്കട്ടെ.

മോദി സര്‍ക്കാരിനു നല്ലൊരു ഭരണം കാഴ്ചവെക്കുവാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥനയോടെ ആശംസിക്കുന്നു.

-ബിനു വടക്കുംചേരി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply