ആർക്കായിയോസ് ബൈബിൾ ക്വിസ്സ് സമ്മാനം വിതരണം ചെയ്തു
ചെറുവക്കൽ: വേങ്ങൂർ സെൻ്റർ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ മെയ് 4ന് ആർക്കായിയോസ് എന്ന പേരിൽ ന്യൂ ലൈഫ് സെമിനാരിയിൽ ബൈബിൾ ക്വിസ്സ് നടന്നു. സെന്റർ പി.വൈ.പി.എ പ്രസിഡന്റ് സുവി.വിൽസൺ ശാമൂവേലിൻ്റെ അധ്യക്ഷതയിൽ ഐ.പി.സി വേങ്ങൂർ സെന്റർ പ്രസിഡൻറ് പാസ്റ്റർ ജോൺസൺ ഡാനിയേൽ ഉദ്ഘാടനം ചെയ്തു.
സഭാ വ്യത്യാസമോ പ്രായ വ്യത്യാസമോ ഇല്ലാതെ നടത്തിയ ഈ ക്വിസ് പ്രോഗ്രാമിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു. കോട്ടയം പൂവൻതുരുത്ത് താബോർ ഐ.പി.സി സഭാംഗമായ സൂസൻ നൈനാൻ ഒന്നാം സ്ഥാനമായ 15,000 രൂപ കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തിനുള്ള 10,000 രൂപ ഐ.പി.സി പാതിരാപൊയ്ക സഭാംഗമായ ബിൻസു ഫ്രാൻസിസും മൂന്നാം സ്ഥാനത്തിനുള്ള 5000 രൂപ അസുരമംഗലം ഐ.പി.സി സഭാംഗമായ ബെൻസി ജോൺസനും നേടി. ഷിജു സണ്ണി, ഉഭയ എസ് എന്നിവർക്ക് പ്രോത്സാഹന സമ്മാനത്തിനും അർഹരായി. പാസ്റ്റർ ജോൺസൺ ഡാനിയേൽ സമ്മാന വിതരണം നടത്തി. പാസ്റ്റർ മനോജ് റാന്നി ക്വിസ് മാസ്റ്റർ ആയി പ്രവർത്തിച്ചു. പാസ്റ്റർമാരായ ഇസ്മായേൽ, ബിനുമോൻ എന്നിവർ നേതൃത്വം നല്കി.