പാസ്റ്റർ അജി ആന്റണിക്ക് നേരെ സുവിശേഷ വിരോധിയുടെ അക്രമം
കൊല്ലം: സുപ്രസിദ്ധ കൺവെൻഷൻ പ്രാസംഗികനും സുവിശേഷകനുമായ പാസ്റ്റർ അജി ആന്റണിക്ക് നേരെ ആക്രമണം നടന്നു. വെള്ളാംപാറ താഴെവളയിടം എന്ന സ്ഥലത്തുവച്ചാണ് സുവിശേഷ വിരോധിയുടെ അക്രമം ഉണ്ടായത്. പ്രസ്തുത സ്ഥലത്തു നടന്ന സുവിശേഷയോഗത്തിൽ തന്റെ പ്രസംഗം അവസാനിപ്പിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കവേ ആയിരുന്നു യാതൊരു പ്രകോപനവും കൂടാതെ ഉള്ള അക്രമം.
സ്റ്റേജിലേക്ക് ചാടി കയറിയ അക്രമി വലിയ കപ്പകമ്പു കൊണ്ട് ആഞ്ഞു അടിക്കുകകും ഉടൻ കൂടെ ഉണ്ടായിരുന്ന ദൈവദാസൻ അത് തടയുകയും ചെയ്തതിനാൽ കൂടുതൽ അപകടം ഒഴിവായി. ഒടിഞ്ഞ വടിയുടെ ഒരുഭാഗം പാസ്റ്റർ അജിയുടെ കഴുത്തിനു കൊള്ളുകയും അസഹ്യമായ വേദന അനുഭവപ്പെടുകയും ചെയ്യുന്നു എന്ന് അദ്ദേഹം ക്രൈസ്തവ എഴുത്തുപുരയോട് പറഞ്ഞു. സുവിശേഷകൻമാർക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ അപലപനീയം ആണ്. പ്രീയ കർത്തൃദാസന് വേണ്ടി ദൈവം ജനം പ്രാർത്ഥിക്കുക.