സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്
കാസർഗോഡ്: കാസർഗോഡ് പെരിയയിൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ കൃപേശ്, ശരത് ലാൽ എന്നിവരെ ഇന്നലെ വൈകിട്ട് ഗുണ്ടകൾ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്ന് (തിങ്കൾ) കെ.എസ്.യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കും എന്ന് കെ.എസ്.യു സംസ്ഥാന ജന. സെക്രട്ടറി സുബിൻ മാത്യു പത്രക്കുറിപ്പിൽ അറിയിച്ചു. നാളെ (തിങ്കൾ) കാസർഗോഡ് ജില്ലയിൽ ഹർത്താതാലിനും യു.ഡി.എഫ് ആഹ്വാനം ചെയ്തിട്ടുണ്ട്.