ബാംഗ്ലൂർ: ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് വൈ.പി.ഇ. യൂത്ത് ക്യാമ്പ് ഏപ്രിൽ 18 മുതൽ 20 വരെ ബാംഗ്ലൂർ ദൊഡ്ഡബല്ലാപുര മാർത്തോമ്മാ ക്യാമ്പ് സെന്ററിൽ വെച്ച് നടത്തപ്പെടും. ദി ലാസ്റ്റ് അവർ എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ വിഷയം. ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം. കുഞ്ഞപ്പി, ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് വൈ.പി.ഇ. പ്രസിഡണ്ട് പാസ്റ്റർ ജോസഫ് ജോൺ, ഡോ. ഷിബു കെ. മാത്യു (തിരുവല്ല), ഡോ. എബി പി. മാത്യു (ബീഹാർ), പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ) എന്നിവർ മുഖ്യപ്രംസകരായിരിക്കും. കുട്ടികൾക്കുവേണ്ടി എക്സൽ വി.ബി.എസ്. ക്ലാസ്സുകൾ നയിക്കും. ബ്രദർ സോജൻ (പുനലൂർ), ബ്രദർ സോണി സി. ജോർജ്ജ് (ബാംഗ്ലൂർ), ബ്രദർ ജീസൻ ജോർജ്ജ് (കോട്ടയം) എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.
ഈ വാർഷിക ക്യാമ്പിന്റെ അനുഗ്രഹപൂർണ്ണമായ നടത്തിപ്പിനായി പാസ്റ്റർ ജോസഫ് ജോൺ (പ്രസിഡണ്ട്), ബ്രദർ ജാൻസ് പി. തോമസ് (സെക്രട്ടറി), ബ്രദർ ബെൻസൻ ചാക്കോ (ട്രഷറാർ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നതായി ഭാരവാഹികൾ ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു.