പീടികയിൽ അച്ചനു നാളെ ഹൃദയശസ്ത്രക്രിയ
തിരുവല്ല: കുമ്പനാട് പീടികയിൽ റവ. ജോർജ്ജ് ജേക്കബിനു നാളെ പരുമല ആശുപത്രിയിൽ വെച്ചു ഹൃദയശസ്ത്രക്രിയ നടക്കും. രണ്ട് ആഴ്ച മുമ്പ് ഞായറാഴ്ച ആരാധനക്കിടയിലാണ് ശാരീരിക അസ്വസ്ഥതയെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അച്ചപ്പട്ടം ഉപേക്ഷിച്ചു 20 ലധികം വർഷമായി സുവിശേഷീകരണപ്രവർത്തനത്തിൽ വ്യാപൃതനാണ്. തിരുവല്ല ഐപിസി പ്രയർ സെന്റർ സഭാംഗമാണ്. ഭാര്യ ഗ്രേയ്സ്. ദൈവദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥിച്ചാലും.