ആലപ്പുഴ :ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ പ്രയർ സെൽ ഡിപ്പാർട്ട്മെൻറ് തീരദേശ മേഖല പ്രാർത്ഥന സംഗമം ഈ മാസം 24ന് ചേപ്പാട് ദൈവസഭയിൽ വെച്ച് രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ നടക്കുന്നു. പാസ്റ്റർ സജി ജോർജ് (കേരള സ്റ്റേറ്റ് പ്രയർ സെൽ ഡയറക്ടർ) ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സി.സി. തോമസ് (കേരള സ്റ്റേറ്റ് ഓവർസിയർ) പാസ്റ്റർ ടി.എം. മാമച്ചൻ (ചർച്ച് ഗ്രോത്ത് ഡയറക്ടർ) പാസ്റ്റർ തോമസ് എം. പുളിവേലി(മേഖലാ ഡയറക്ടർ) എന്നിവർ പ്രസംഗിക്കുന്നു. പാസ്റ്റർ ജോസഫ് ഡാനിയേൽ (മേഖല പ്രയർ സെൽ കോഡിനേറ്റർ) അധ്യക്ഷത വഹിക്കും. മേഖലയിലുള്ള ഡിസ്ട്രിക് പാസ്റ്റർമാർ, ലോക്കൽ പാസ്റ്റർമാരും വിശ്വാസിസമൂഹവും യോഗത്തിൽ പങ്കെടുക്കും. ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.