കൊടുങ്കാറ്റ് വീശാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കൊടുങ്കാറ്റ് വീശാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കൊടുങ്കാറ്റ് വീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യബന്ധനം നടത്തരുത് എന്നും കടല്‍ പ്രക്ഷുബ്ദമായിരിക്കുമെന്ന മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കി . തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 60 കി.മി വരെ വേഗതയില്‍ കൊടുങ്കാറ്റ് വീശുമെന്നും ഇന്ന് ഉച്ചമുതല്‍ ബുധനാഴ്ച വരെ ബംഗാള്‍ ഉള്‍ക്കടല്‍ പ്രക്ഷുബ്ധമാകുമെന്നും റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച് കഴിഞ്ഞു.