പാസ്റ്റർ എം. കുഞ്ഞപ്പിയുടെ ഹൃദയ ശസ്ത്രക്രിയ രാവിലെ 11 മണിയ്ക്ക് നടക്കും

ചെന്നൈ: ചർച്ച് ഓഫ് ഗോഡ് കർണ്ണാടക ഓവർസീയർ പാസ്റ്റർഎം കുഞ്ഞപ്പിയുടെ ഹൃദയ ശസ്ത്രക്രിയ രാവിലെ 11 മണിയ്ക്ക് ചെന്നെയിൽ നടക്കും. കർണ്ണാടക ചർച്ച് ഓഫ് ഗോഡ് ബോർഡ് കൗൺസിൽ സെക്കട്ടറി പാസ്റ്റർ ഇ ജെ. ജോൺസനും വൈ.പി.ഇ പ്രസിഡന്റ് പാസ്റ്റർ ജോസഫ് ജോണും പാസ്റ്റർ എം കുഞ്ഞപ്പിയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ സന്ദർശിച്ചു. മറ്റ് ശാരീരിക അസ്വസ്ഥതകളോ പ്രയാസങ്ങളോ ഇല്ലന്നും പൂർണ്ണ ആരോഗ്യത്തോടെ ആയിരിക്കുന്നുവെന്നും പാസ്റ്റർ. ജോസഫ് ജോൺ ക്രൈസ്തവ എഴുത്തുപുരയോട് പറഞ്ഞു. പാസ്റ്റർ എം. കുഞ്ഞപ്പിയുടെ മകനും ചർച്ച് ഓഫ് ഗോഡ് കേരള കൗൺസിൽ മെംബറുമായ ഡോ. ഷിബു മാത്യൂവും കുടുംബവും ആശുപത്രിയിൽ അദ്ദേഹത്തോടപ്പമുണ്ട്. പൂർണ്ണ വിടുതലിനായി ദൈവജനം പ്രാർത്ഥിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply