താലന്ത് പരിശോധന ഇന്ന് നടക്കും
ആലപ്പുഴ: ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്റർ സൺഡേ സ്കൂൾസ് അസോസിയേഷൻ താലന്ത് പരിശോധന 2018 ഒക്ടോബർ 17ന് (ബുധൻ) ഗില്ഗാൽ കാർത്തികപ്പള്ളി സഭയിൽ വെച്ച് നടത്തപ്പെടും.
ഇന്ന് രാവിലെ 8:00 മണിക്ക് രജിസ്ട്രേഷൻ, 8:30 മുതൽ മത്സരയിനങ്ങൾ ആരംഭിക്കും. രക്ഷാധികാരി പാസ്റ്റർ എബ്രഹാം ജോർജ് ഉത്ഘാടനം നിർവഹിക്കും.
പാസ്റ്റർ ജോസഫ് ജോൺ, പാസ്റ്റർ തോമസ് ചാണ്ടി, പാസ്റ്റർ പി.ബി സൈമൺ, സൈമൺ തോമസ്, സുവി. സാബു പഴവീട്, മാത്യു പി. കോശി, പാസ്റ്റർ മോൻസി തോമസ് എന്നിവർ നേതൃത്വം താലന്ത് പരിശോധനയ്ക്ക് നൽകും




- Advertisement -