“My Companion” റിലീസ് ചെയ്തു
തിരുവല്ല:ലോകത്തുടനീളം ബാല്യ-കൗമാരങ്ങള്‍ക്ക് ജീവിത രൂപാന്തരത്തിന് കാരണമായ ട്രാന്‍സ്ഫോമേഴ്സ് 2019-ലെ പുതിയ വിഷന്‍
ബില്‍ഡിംഗ് സ്കൂള്‍ (വി. ബി. എസ്) തീം റിലീസ് ചെയ്തു. പാസ്റ്റര്‍
ബാബു ചെറിയാന്‍ പ്രാര്‍ത്ഥിച്ച് പ്രസിദ്ധീകരിച്ച റിലീസ് സെഷനില്‍ പാസ്റ്റര്‍ പി. എസ്. ജോണി, ട്രാന്‍സ്ഫോമേഴ്സിന്‍റെ മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഇതാദ്യമായാണ് കുട്ടികളുടെയും യുവജനങ്ങളുടെയും ഭാഷയില്‍ വി. ബി. എസ് സി ലബസ് ‘പരിശുദ്ധാത്മാവിനെ’ പരിചയപ്പെടുത്തുന്നത്. എപ്പോഴും കൂടെ നടക്കുന്ന ഉത്തമ സഹയാത്രികനായി പരിശുദ്ധാത്മാവിനെ ആസ്വദിക്കുന്നവര്‍ക്ക് മാത്രമേ ലോകവും ജഡവും മുന്നോട്ട് വയ്ക്കുന്ന അനന്തവും നൂതനവുമായ പ്രലോഭനങ്ങളുടെമേല്‍ ജയം ലഭികൂ എന്ന തിരിച്ചറിവാണ് My Companion എന്ന തീമിന് പിന്നിലെ പ്രചോദനം.
പരിശുദ്ധാത്മനിറവിനായുള്ള പ്രാക്ടിക്കല്‍ സെഷനുകള്‍, വര്‍ഷിപ്പ് ടൈം, ഗെയിമുകള്‍, മിഷന്‍ മൂവി, ഒറിഗാമി സെഷനുകള്‍, ആത്മപ്രചോദിതമായ ഗാനങ്ങള്‍ തുടങ്ങിയ ധാരാളം വ്യത്യസ്തകളുമായാണ് ട്രാന്‍സ്ഫോമേഴ്സ് ടീം My Companion അവതരിപ്പിക്കുന്നത്.
ഇതിനോടകം തന്നെ ആഗോള തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ട്രാന്‍സ്ഫോമേഴ്സിന്‍റെ വി. ബി. എസുകള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍, അമേരിക്ക, ആസ്ട്രേലിയ, യു എ. ഇ., സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ നടന്നുകൊിരിക്കുന്നു. 2019 ആദ്യവാരം ദോഹയില്‍ QMPC യുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വി. ബി. എസിന് ട്രാന്‍സ്ഫോമേഴ്സ് ടീം നേതൃത്വം നല്‍കുന്നു.
ഏത് നിലവാരത്തിലുള്ള സഭകള്‍ക്കും അനുയോജ്യമായ തരത്തില്‍ വ്യത്യസ്ത പ്ലാനുകളില്‍ ട്രാന്‍സ്ഫോമേഴ്സ് വി. ബി. എസ് മറ്റീരിയല്‍സ് ലഭ്യമാണ്.
കൂടുല്‍ വിവരങ്ങള്‍ക്ക് 9846797909




- Advertisement -