നൈജീരിയയില്‍ മുത്തശ്ശിയും കൊച്ചുമക്കളും ഉള്‍പ്പെടെ 17 ക്രിസ്ത്യാനികളെ കൊലപ്പെടുത്തി
നൈജീരിയയില്‍ സജീവമായ ഗോത്ര തീവ്രവാദി വിഭാഗമായ ഫുലാനി ഗ്രൂപ്പ് വടക്കൻ മധ്യപൂർവ നൈജീരിയയിലെ ജോസ് (JOS) പട്ടണത്തില്‍ നടത്തിയ ആക്രമണത്തില്‍ മുത്തശിയും കൊച്ചുമക്കളും ഉള്‍പ്പെടെ 17 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു. സെപ്റ്റംബര്‍ 27-നാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ 14 പേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്.
വീടുകളില്‍ ആക്രമിച്ചു കയറിയ അക്രമികള്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുട്ടികളുമുള്‍പ്പടെ കണ്ണില്‍ കണ്ടവരുടെ നേരെയെല്ലാം വെടിയുതിര്‍ക്കുവായിരുന്നു. കൊല്ലപെട്ടവരില്‍ 75 വയസ്സുള്ള വയോധികയും 3 വയസ് മാത്രം പ്രായമുള്ള കുട്ടിയുമുണ്ട്.
ലോകത്തില്‍ ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ പീഡനം നേരിടേണ്ടിവരുന്ന രാജ്യമായ് നൈജീരിയ മാറുന്നു. ഈ വര്ഷം തുടങ്ങിയതിനു ശേഷം ആയിരക്കണക്കിന് ക്രിസ്തവര്‍ക്കാന് തീവ്രവാദ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ട്ടപ്പെടുകയോ, ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്യേണ്ടിവന്നത്. ഫുലാനി വിഭാഗവും, ബോക്കോ ഹോറാം തീവ്രവാദികളുമാണ് ആക്രമണങ്ങളില്‍ ഭൂരിഭാഗവും നയിക്കുന്നത്. നൈജീരിയയിലെ ജനസംഖ്യയുടെ 51.3 ശതമാനവും ക്രൈസ്തവരാണ്.




- Advertisement -