ആറ്റിങ്ങൽ സെന്റർ പി.വൈ.പി.എയുടെ കാത്തിരിപ്പുയോഗങ്ങൾക്ക് തുടക്കമായി
നാവായിക്കുളം: ഒരു കൂട്ടം യൗവനക്കാരെ ദൈവത്തിന് വേണ്ടി ശക്തിയോടെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആറ്റിങ്ങൽ സെന്റർ പി.വൈ.പി.എയുടെ നേതൃത്വത്തിൽ കാത്തിരിപ്പുയോഗങ്ങൾക്ക് ഇന്നലെ തുടക്കം കുറിച്ച്. നാവായിക്കുളം ഐ.പി.സി. ചർച്ചിൽ വച്ച് പ്രാത്ഥിച്ചു ആരംഭിച്ച യോഗം കടന്നു വന്നവരുടെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു ദിനമായ മാറി. സെന്റർ പി.വൈ.പി.എ സെക്രട്ടറി റോഷൻ വിൽസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ സെന്റർ പി.വൈ.പി.എ വൈസ് പ്രസിഡന്റ് രതീഷ്. റ്റി & ട്രഷറർ പാസ്റ്റർ സിബി പാപ്പച്ചൻ എന്നിവർ ദൈവ വചനം സംസാരിച്ചു. യുവജനങ്ങൾക്ക് വേണ്ടി നടന്ന പ്രതേക മധ്യസ്ഥ പ്രാർത്ഥനയ്ക്ക് സെന്റർ പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ജെയിംസ് യോഹന്നാൻ നേതൃത്വം നൽകി. ആൻസൻ അഗസ്റ്റീൻ ആരാധനകൾക്കു നേതൃത്വം കൊടുത്തു.
ഓരോ മാസവും വിവിധ ലോക്കൽ സഭകളിൽ വെച്ച് നടത്തുവാൻ ആഗ്രഹിക്കുന്ന കാത്തിരിപ്പുയോഗങ്ങൾ യൗവനക്കാരുടെ ആത്മീയ ജീവിതത്തിൽ വലിയ ഒരു മുതൽ കൂട്ട് ആകും എന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.




- Advertisement -