ഐ.പി.സി കേരളാ സ്റ്റേറ്റ് ലീഡേഴ്സ് മീറ്റിന് ചരൽക്കുന്നിൽ തുടക്കമായി
കുമ്പനാട്: ഐ.പി.സി കേരളാ സംസ്ഥാന കൗൺസിലിനു കീഴിലുള്ള സെന്റർ ശുശ്രൂഷകരുടെയും സെന്റർ തല എക്സിക്യൂട്ടീവ് അംഗങ്ങ ളുടെയും സംസ്ഥാന തല സംഗമം ചരൽക്കുന്നിൽ ആരംഭിച്ചു.
സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ സി.സി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ സ്വാഗതം ആശംസിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് ഉത്ഘാടനം ചെയ്തു. പാസ്റ്റർ കെ.എം.ജോസഫ് മുഖ്യ സന്ദേശം നൽകി. നാളെ ഉച്ചയോടെ കോൺഫറൻസ് അവസാനിക്കും. കാസർഗോഡു മുതൽ പാറശാല വരെയുള്ള സെന്ററുകൾക്ക് നേതൃത്വം നൽകുന്ന അഭിഷിക്തൻമാർ, സ്റ്റേറ്റ് പ്രസ്ബിറ്ററി അംഗങ്ങളും ഈ യോഗത്തിൽ പങ്കെടുക്കുന്നു. ഐ.പി.സി പ്രസ്ഥാനത്തിന്റെ വളർച്ചക്കും, വിശാലത ക്കും. ഉതകുന്ന നിർണ്ണായകമായ ഒട്ടനവധി തീരുമാനങ്ങളും. കൂട്ടായ ചർച്ചകൾക്കും ഒരു രാത്രിയും രണ്ട് പകലുകളും നീണ്ടു നിൽക്കുന്ന ചരിത്രമുറങ്ങുന്ന ചരൽകുന്ന് ക്യാമ്പ് സെന്റർ വേദിയാകും.