സുവിശേഷകർക്ക് മർദ്ദനം; സംസ്ഥാന പി.വൈ.പി.എ അപലപിച്ചു
കൊടുങ്ങല്ലൂർ: ദൈവ ദാസന്മാർക്ക് നേരെയുണ്ടായ ആക്രമണത്തെ സംസ്ഥാന പി.വൈ.പി.എ അപലപിച്ചു.
ദൈവദാസന്മാരുമായും സെന്റർ, സോണൽ പി.വൈ.പി.എ പ്രതിനിധികളുമായും സംസാരിക്കുകയും എല്ലാ സഹായങ്ങളും പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഈ വിഷയത്തിൽ ദൈവദാസന്മാർക്കും അവിടെയുള്ള പ്രവർത്തനങ്ങൾക്കും സംസ്ഥാന പി.വൈ.പി.എയുടെ എല്ലാ പിന്തുണയും ഒപ്പം സുവിശേഷീകണം എന്ന മഹത്തായ ദൗത്യത്തിന് ഒരുമിച്ചു നില്കാമെന്നും സംസ്ഥാന പി.വൈ.പി.എയ്ക്ക് വേണ്ടി അധ്യക്ഷൻ സുവി. അജു അലക്സ് ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു.