ഏ.ജി. ചാരിറ്റി ഡിപ്പാർട്ട്മെന്റ് പഠനോപകരണ വിതരണം നടത്തി
പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് ചാരിറ്റി ഡിപ്പാർട്ട്മെൻറിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണ കിറ്റും ചികിത്സാ സഹായധന വിതരണവും ഇന്ന് രാവിലെ പുനലൂരുള്ള ഏ.ജി. സഭാ ആസ്ഥാനത്ത് വച്ച് നടന്നു. മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് റവ. ഡോ. പി.എസ്. ഫിലിപ്പ് യോഗം ഉൽഘാടനം ചെയ്തു. പഠനോപകരണ കിറ്റ് വിതരണം പുനലൂർ നഗരസഭാ അധ്യക്ഷൻ അഡ്വ. എം. രാജഗോപാൽ നിർവ്വഹിച്ചു.
അറുപത് കുട്ടികൾക്ക് പഠനോപകരണവും പതിനഞ്ച് പേർക്ക് ചികിത്സാ സഹായധനവും ഇന്ന് നടന്ന ചടങ്ങിൽ കൈമാറുകയുണ്ടായി. ചാരിറ്റി കൺവീനർ പാസ്റ്റർ എം.റ്റി. തോമസുകുട്ടി പരിപാടിക്ക് നേതൃത്വം നൽകി.