പി. വൈ. പി. എ ആലപ്പുഴ മേഖലാ കൺവൻഷൻ നാളെ മുതൽ
ആലപ്പുഴ: പെന്തകോസ്ത് യുവജന സംഘടന ആലപ്പുഴ മേഖലാ കൺവെൻഷൻ 2018 ഏപ്രിൽ 12 വെള്ളിയാഴ്ച മുതൽ 15 ഞായറാഴ്ച വരെ, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിക്കു സമീപം നടത്തപ്പെടും. എല്ലാ ദിവസവും വൈകിട്ട് ആറുമണി മുതൽ ഒൻപതു മണിവരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
12 ന് വൈകിട്ട് 6.00 മണിക്ക്, ഐ. പി. സി ആലപ്പുഴ മേഖല സെക്രട്ടറി പാസ്റ്റർ ഏബ്രഹാം ജോർജ് യോഗങ്ങൾ ഉത്ഘാടനം ചെയ്യും.
പ്രസിദ്ധ സുവിശേഷ പ്രസംഗകരായ പാസ്റ്റർ തോമസ് മാമ്മൻ, പാസ്റ്റർ ഷാജു സി. ജോസഫ്, പാസ്റ്റർ അനീഷ് ഏലപ്പാറ എന്നിവർ വിവിധ യോഗങ്ങളിൽ ദൈവ വചനം ശുശ്രുഷിക്കും. കേരള സ്റ്റേറ്റ് പി. വൈ. പി. എ വൈസ് പ്രസിഡന്റ് ഇവാ. സിനോജ് ജോർജ്, ഐ. പി. സി. കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പർ വെസ്‌ലി പി. ഏബ്രഹാം എന്നിവർ ആശംസകൾ അറിയിക്കും. സ്പിരിച്വൽ വേവ്സ് അടൂർ ശ്രുതിമധുരമായ ഗാനങ്ങൾ ആലപിക്കും.
ഐ. പി. സി ഗില്ഗാൽ വണ്ടാനം ആതിഥ്യമരുളുന്ന യോഗങ്ങൾക്കു മേഖലാ പി. വൈ. പി. എ. ഭാരവാഹികളായ ജസ്റ്റിൻ രാജ്, അനിൽ കാർത്തികപ്പള്ളി, ബ്ലെസ്സൺ ഉമ്മൻ, ഗിൽബെർട് കായംകുളം, പാസ്റ്റർ മനു വർഗീസ്, പാസ്റ്റർ സുരേഷ് മാത്യു, പാസ്റ്റർ ബിജു സ്റ്റീഫൻ, പാസ്റ്റർ സൈജുമോൻ, ഇവാ. ജസ്റ്റിൻ കായംകുളം, ഇവാ. ഗിരീഷ് നൂറനാട്, ജോൺ വിനോദ് സാം, പാസ്റ്റർ മാത്യു ഏബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകും.