കാസര്‍ഗോഡ് ക്രൈസ്തവ ദേവാലയത്തിന് നേരെ RSS, BJP അക്രമം; മൂന്ന് പേര്‍ക്ക് പരിക്ക്

കാസര്‍ഗോഡ്: കാഞ്ഞങ്ങാടിനടുത്ത് മേലെടുക്കത്ത് ലൂര്‍ദ് മാതാ ദേവാലയത്തിന് നേരെയാണ് അന്‍പതോളം വരുന്ന ബിജെപി, ആര്‍എസ്സ്എസ്സ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലെത്തിയ സംഘം അക്രമം നടത്തിയത്. പള്ളിയുടെ ഗ്ലാസ്സുകള്‍ കല്ലേറില്‍ പൂര്‍ണ്ണമായും തകര്‍ന്നു.

അതിക്രമം നടക്കുന്നതിനിടെ സ്ഥലത്തെത്തിയ സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറി ജെയിംസ് (50), തങ്കം(48), നന്ദു(20) എന്നിവര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഒരാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഈസ്റ്റര്‍ ആഘോഷത്തിനിടെയാണ് ഒരു പ്രകോപനവുമില്ലാതെയുള്ള ആര്‍ എസ്സ്എസ്സ്, ബിജെപി ആക്രമമെന്ന് പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പച്ചവര്‍ പറഞ്ഞു. ഹോസ്ദുര്‍ഗ്ഗ് പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. പരിവര്‍ത്തന ക്രൈസ്തവ സമൂഹം താമസിക്കുന്ന കോളനി കൂടിയാണ് ആക്രമിക്കപ്പെട്ടത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply