എക്സൽ വി. ബി. എസ്. ഡയറകടേഴ്സ് ട്രെയിനിംഗ് പത്തനാപുരത്ത് നടന്നു
പത്തനാപുരം: ഇന്ത്യയ്ക്കകത്തും പുറത്തുമായി കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്ന എക്സൽ വി ബി എസ്സിന്റെ ഈ വർഷത്തെ ഡയറകടേഴ്സ് ട്രെയിനിംഗ് പത്തനാപുരം ടൗൺ എ. ജി. സഭയിൽ നടന്നു. ക്ലാസുകൾക്ക് ജോബി കെ. സി, ബെൻസൺ തോട്ടഭാഗം, ബ്ലസൺ പി. ജോൺ, ജസ്റ്റിൻ, ജോഷി ബാബു, ബാധുഷ, ബ്ലെസ്സി ബെൻസൺ തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്നവർ ഈ പരിശീലനത്തിൽ പങ്കെടുത്തു. പാ.ജോൺസൻ ഇടയാറന്മുള സമാപന സന്ദേശം നൽകി. സാം പത്തനാപുരം, രാജേഷ് എന്നിവർ നേതൃത്വം നൽകി.