കൊല്ലം യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ [KUPF] വി.ബി.സ് & ടീൻസ് മീറ്റ് 2018

കൊല്ലം യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ [ KUPF ] വെക്കേഷൻ ബൈബിൾ സ്കൂൾ പ്രോഗ്രാമും ടീൻസ് മീറ്റും നടത്തപ്പെടുന്നു. 2018 ഏപ്രിൽ മാസം രണ്ടാം തീയതി മുതൽ ഏഴാം തീയതി വരെ, രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 01:00 മണി വരെ, കൊല്ലം ടൗൺ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിൽ (ഉപാസന ഹോസ്പിറ്റലിന് സമീപം) വെച്ച് ആണ് നടത്തപ്പെടുന്നത്. കുഞ്ഞുങ്ങളുടെ ഇടയിൽ ശക്തമായ പ്രവർത്തങ്ങൾ നടത്തുന്ന എക്സൽ മിനിസ്ട്രീസും സേവാ ഭാരത് മിഷനും സംയുക്തമായി ചേർന്നു ആണ് വി ബി എസ് 2018 ന് നേതൃത്വം നൽകുന്നത്. 2018 ഏപ്രിൽ ഏഴാം തീയതി റാലിയും സമാപന സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്. ഇതിനോടനുബന്ധിച്ചു കുഞ്ഞുങ്ങളുടെ വിവിധങ്ങളായ പ്രോഗ്രാമുകളും ക്രമീകരിച്ചിരിക്കുന്നു . ഐ പി സി സൗത്ത് സെന്റർ പാസ്റ്റർ ആയിരിക്കുന്ന പാസ്റ്റർ .ജോൺ റിച്ചാർഡ് അവറുകൾ പ്രാർത്ഥിച്ചു വിബിഎസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ. അനീഷ് തോമസ് , റാന്നി (YPCA സ്റ്റേറ്റ് പ്രസിഡണ്ട്) സമാപന സന്ദേശം നൽകും. ജനപ്രതിനിധികളും ആത്മീയ നേതാക്കന്മാരും പങ്കെടുക്കുന്ന ഈ മീറ്റിംഗിന്റെ ചുമതലകൾ ഡേവിഡ് സാമുവേൽ (പ്രസിഡന്റ് ), പാസ്റ്റർ ചെറിയാൻ വർഗീസ് (സെക്രട്ടറി), ടൈറ്റസ് വര്ഗീസ്, പാസ്റ്റർ ബിജു ജോസഫ്, പാസ്റ്റർ ജെ ജോൺസൻ, പാസ്റ്റർ രാജേന്ദ്രൻ എം, പാസ്റ്റർ വര്ഗീസ് എബ്രഹാം, പാസ്റ്റർ സജി ജോർജ് (ഡിസ്ട്രിക്ട് പാസ്റ്റർ, ചർച്ച് ഓഫ് ഗോഡ്, ഫുൾ ഗോസ്പൽ ), പാസ്റ്റർ സജി പി. ( പ്രെസ്ബിറ്റർ, എ.ജി കൊല്ലം സെക്ഷൻ ), പാസ്റ്റർ . അജോയ് ജോൺ (പബ്ലിസിറ്റി), പാസ്റ്റർ അജി കെ. ജോൺ (റാലി) എന്നിവർ അടങ്ങിയ കമ്മറ്റി ഏറ്റെടുത്ത് നടത്തുന്നു.
കൂടുതൽ വിവരങ്ങൾക്കായി: ഡേവിഡ് സാമുവേൽ (പ്രസിഡന്റ് ) : 9447590646, പാസ്റ്റർ ചെറിയാൻ വർഗീസ് (സെക്രട്ടറി) : 9446787785

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply