പാസ്റ്റർ ടി. എസ്. ഏബ്രഹാം സഭയെ ശരിയായ ദിശയിൽ നയിച്ച ക്രാന്തദർശി: ഐ. പി. സി ഗ്ലോബൽ മീഡിയ അസോസിയേഷന്റെ അനുസ്മരണം
കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയെ ശരിയായ ദിശയിലേക്ക് നയിച്ച ദീർഘദൃഷ്ടിയുള്ള ആത്മീയ നേതാവായിരുന്നു പാസ്റ്റർ ടി. എസ്. ഏബ്രഹാം എന്ന് ഐ. പി. സിയുടെ അന്തർദേശീയ മാധ്യമ പ്രവർത്തക കൂട്ടായ്മ അനുസ്മരിച്ചു.
പാസ്റ്റർ ടി. എസ്. എബ്രഹാം തന്റെ ലേഖനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും അതാതു സമയങ്ങളിൽ സഭക്ക് അയക്കുന്ന കത്തുകളിലൂടെയും ദുരുപദേശങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്തു. ചെയർമാൻ സി. വി. മാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു, വൈസ് ചെയർമാൻ സാം കുട്ടി ചാക്കോ നിലമ്പൂർ, ജന. സെക്രട്ടറി സജി മത്തായി കാതേട്ട്, ട്രഷറാർ ഫിന്നി പി മാത്യു, ജന. കോർഡിനേറ്റർ ടോണി ഡി ചെവ്വൂക്കാരൻ, സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് എന്നിവർ പ്രമേയത്തെ അനുകൂലിച്ചു.
മാധ്യമ പ്രവർത്തകരായ പാസ്റ്റർ സി. പി. മോനായി, കെ. ബി. ഐസക്, ഷാജി മാറാനാഥാ, സിസ്റ്റർ സ്റ്റാർലാ ലൂക്ക് എന്നിവർ സന്നിഹിതരായിരുന്നു.