തിരുവല്ല: കുമ്പനാട് കൺവൻഷന് ആവശ്യമായ തേങ്ങ നല്കി തൃശൂരിൽ നിന്നുള്ള കേരള സ്റ്റേറ്റ് കൗൺസിൽ അംഗം മിസ്പാ ജോസ് മാതൃകയായി.
തന്റെ പുരയിടത്തിൽ നിന്നും ഏകദേശം ആയിരത്തോളം പൊതിച്ച നാളികേരവുമായാണ് തന്റെ മകൻ സാം കെ. ജോസുമായി എത്തിയത്.
ഭക്ഷണ ശാലയിൽ എത്തിച്ച തേങ്ങ കൺവീനർമാരായ എൻ. സി. ബാബു, പാസ്റ്റർ സുദർശനൻ പിള്ള എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.