ഐ.പി.സി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് കൺവൻഷൻ നാളെ മുതൽ
മാവേലിക്കര: ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് കൺവൻഷൻ 2018 ജനുവരി 3 ബുധൻ മുതൽ 7 ഞായർ വരെ ചുനക്കര ചന്ത ജംഗ്ഷനു തെക്ക് വശം സീയോൻ നഗറിൽ (ഐ.പി.സി ചുനക്കര സീയോൻ ഹാളിന് സമീപം) വെച്ച് നടക്കും.
ഡിസ്ട്രിക്ട് മിനിസ്റ്ററും ഐപിസി ജനറൽ ജോയിന്റ് സെക്രട്ടറിയുമായ പാസ്റ്റർ തോമസ് ഫിലിപ്പ് കൺവൻഷൻ ഉദ്ഘാടനം നിർവഹിക്കും. ക്രിസ്തുവിൽ പ്രസിദ്ധരായ പാസ്റ്റർ മോസസ് ഡേവിഡ് (അഹമ്മദാബാദ്), പാസ്റ്റർ ജേക്കബ് ജോൺ (ജനറൽ പ്രസിഡന്റ്), Rev. കെ. സി ജോൺ (ജനറൽ സെക്രട്ടറി), Dr. ബേബി വർഗീസ് (മുൻ ജനറൽ വൈസ് പ്രസിഡന്റ്), Sis. അഞ്ജലി പോൾ എന്നിവർ വിവിധ ദിവസങ്ങളിൽ ദൈവ വചനം പ്രസംഗിക്കും. കൺവൻഷൻ ക്വയറിനോടൊപ്പം ക്രിസ്തുവിൽ അനുഗ്രഹിക്കപ്പെട്ട ഗായകൻ ബെറിൽ തോമസ് (കോട്ടയം) സംഗീത ശ്രുശൂഷയ്ക്ക് നേതൃത്വം നൽകും. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗം, വ്യാഴം രാവിലെ 10 മുതൽ 1 വരെ ഉപവാസ പ്രാർത്ഥന, വെള്ളി രാവിലെ 10 മുതൽ 1വരെയും ശനി പകൽ 11മുതൽ 1 വരെ പവർ കോൺഫറൻസ്, ശനിയാഴ്ച രാവിലെ 9.30 മുതൽ 11 വരെ സഹോദരിസമാജം വാർഷിക സമ്മേളനം, ഉച്ച കഴിഞ്ഞ് 2.30 മുതൽ 4.30 വരെ സൺഡേ സ്കൂൾ – പി.വൈ.പി.എ സംയുക്ത വാർഷിക സമ്മേളനം, ഞായർ രാവിലെ 9 മുതൽ 1 മണി വരെ സംയുക്ത ആരാധനയും തിരുവത്താഴ ശ്രുശൂഷയും സമാപന സമ്മേളനവും നടക്കുന്നതാണ്. നിങ്ങളുടെ ഏവരുടെയും ആത്മാർത്ഥമായ പ്രാർത്ഥനയും സഹകരണങ്ങളും പ്രതീക്ഷിക്കുന്നു. കൺവൻഷൻ തത്സമയം കാഹളം ടി.വി സംപ്രേഷണം ചെയ്യുന്നതാണ്. തത്സമയം കാണാൻ http://www.kahalamtv.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.