89-മത്‌ വാളകം സെന്റര്‍ കണ്‍വന്‍ഷന്‌ ഇന്ന് തുടക്കം

മാത്യു കിങ്ങിണിമറ്റം

കോലഞ്ചേരി: ഇന്ത്യാ പെന്തെക്കോസ്‌ത്‌ ദൈവസഭ വാളകം സെന്ററിന്റെ 89-മത്‌ കണ്‍വന്‍ഷന്‍ സെന്റര്‍ ഹെബ്രോന്‍ ഗ്രൗണ്ടില്‍ വച്ച്‌ ഇന്ന് മുതല്‍ 7 വരെ നടക്കും. ദിവസവും വൈകിട്ട്‌ 6 മുതല്‍ 9 വരെ നടക്കുന്ന യോഗങ്ങളില്‍ പാസ്റ്റര്‍മാരായ സണ്ണി കുര്യന്‍, വര്‍ഗീസ്‌ എബ്രഹാം, കെ. ജോയി, റവ. ഡോ. വല്‍സന്‍ എബ്രഹാം, ജേക്കബ്‌ ജോര്‍ജ്‌, ജോര്‍ജ്‌ തോമസ്‌, ജേക്കബ്‌ വര്‍ഗീസ്‌, ജോയി എബ്രഹാം എന്നിവര്‍ ദൈവവചനം പ്രസംഗിക്കും. ഐ. പി. സി വാളകം സെന്റര്‍ ക്വയര്‍ ഗാനശുശ്രൂഷ നിര്‍വ്വഹിക്കും.
ജനുവരി 5 വെള്ളി, രാവിലെ 10 മുതല്‍ വാളകം ഹെബ്രോന്‍ ഹാളില്‍ വച്ച്‌ സോദരീസമാജ വാര്‍ഷികവും ജനുവരി 6 ശനി, രാവിലെ 10 മുതല്‍ ശുശ്രൂഷക സമ്മേളനവും ഉച്ചയ്‌ക്ക്‌ 2.30 മുതല്‍ സണ്ടേസ്‌കൂള്‍ & പിവൈപിഎ സംയുക്ത വാര്‍ഷികവും നടക്കും. 7-ാം തിയതി ഞായറാഴ്‌ച രാവിലെ 9 മുതല്‍ സംയുക്ത ആരാധനയും കര്‍ത്തൃമേശയും ആരംഭിക്കും. തുടര്‍ന്ന്‌ നടക്കുന്ന പൊതുയോഗത്തോടെ ഈ വര്‍ഷത്തെ സെന്റര്‍ കണ്‍വന്‍ഷന്‍ സമാപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply