YPE സ്റ്റേറ്റ് ക്യാമ്പിന് അനുഗ്രഹീത തുടക്കം
ചെങ്ങന്നൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് പത്രിക സംഘടനയായ YPE യുടെ സ്റ്റേറ്റ് ക്യാമ്പ് ഇന്ന് വൈകുന്നേരം 7 മണിക്ക് സ്റ്റേറ്റ് സെക്രട്ടറി മാത്യു ബേബിയുടെ അധ്യക്ഷതയിൽ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ A.T ജോസഫ് ഉദ്ഘാടനം ചെയ്‌തു.
ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ C. C തോമസ് YPE യുടെ സുവനീർ സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ J. ജോസഫിന് നൽകി പ്രകാശനം ചെയ്‌തുസ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ A.T ജോസഫ് പുതിയ സ്റ്റേറ്റ് യൂത്ത് ബോർഡിനെ പരിചയപ്പെടുത്തി. ബ്ര. ടോം ടി ജോർജ് സ്വാഗതം ആശംസിച്ചു. കൗൺസിൽ സെക്രട്ടറി പാസ്റ്റർ J. ജോസഫ്, പാസ്റ്റർ Y. റെജി, സ്റ്റേറ്റ് ബിലീവേഴ്‌സ് ബോർഡ് സെക്രട്ടറി ബ്രദർ. ജോസഫ് മറ്റത്തുകാല എന്നിവർ ആശംസകൾ അറിയിച്ചു.
സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ C.C തോമസ്, പാസ്റ്റർ P.R. ബേബി എന്നിവർ ഇന്ന് രാത്രിയിൽ ദൈവവചനം സംസാരിക്കുന്നു.
750 ൽ അധികം യുവതി യുവാക്കൾ പ്രാരംഭ ദിനം തന്നെ ക്യാമ്പിന് എത്തി രജിസ്റ്റർ ചെയ്തിട്ടുണ്ട്.