ലേഖനം: ക്രിസ്തുയേശുവിലെ ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ | പ്രസാദ് കായംകുളം

(ഫിലിഫ്യർ 2 – 5) ക്രിസ്തുയേശുവിലെ ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ… ദൈവസമത്വം മുറുകെ പിടിക്കാതെ ഈ ലോകത്തിൽ വേഷത്തിൽ മനുഷ്യനായി വന്ന യേശുക്രിസ്തു വിനയത്തിന്റെയും സൗമ്യതയുടെയും ഏറ്റവും ഉദാത്തമായ മാതൃക ആയിരുന്നു . ദൈവരൂപത്തിൽ ആയിരുന്നവൻ ഈ ഭൂമിയിൽ മനുഷ്യനായി വന്നപോളും യേശു എല്ലാ മനുഷ്യരിലുംവെച്ചു ഉന്നതനായിരുന്നൂ എന്നിട്ടും അവൻ തന്നെത്താൻ താഴ്ത്തി ഒരു ദാസനായി. സകലത്തിലും സൗമ്യത വെളിപ്പെടുത്തി മാതൃകയായി.

ഈ ലോകത്തിൽ ആർക്കും പകരംവെക്കാൻ കഴിയാത്ത സൗമ്യതയുടെയും, വിനയത്തിന്റെയും ഏക ഭാവമായിരുന്നു കർത്താവായ യേശുക്രിസ്തു. (യേശു ഈ ഭൂമിയിൽ വിശന്നും, ദാഹിച്ചും, നിന്ദയേറ്റും പല നിലകളിലും വിനയത്തിന്റെ ഭാവം പ്രകടമാക്കി . മുപ്പതാമത്തെ വയസിൽ കാനാവിൽ കല്യാണ വീട്ടിൽ പച്ചവെള്ളത്തെ മധുരമുള്ള മുന്തിരിച്ചാറാക്കി അത്ഭുത വീര്യ പ്രവർത്തികൾക്ക് തുടക്കമിടുകയും ഏകനായി മഹാത്ഭുതങ്ങളെ ചെയ്തുകൊണ്ടും ഈ ലോകത്തിൽ ഉന്നതനായി ആർക്കും ചെയ്യാൻ കഴിയാത്തത് പഠിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്തു എങ്കിലും തന്റെ ശുശ്രുഷയിൽ വലിപ്പം ഭവിക്കാതെ പിതാവായ ദൈവത്തിനു മഹത്വം കൊടുത്തു തന്നത്താൻ സകലത്തിലും സകലർക്കും മാതൃകയായി. യേശുവിന്റെ ജീവിതത്തിലും ശുശ്രുഷയലുടനീളവും വിനയത്തിന്റെയും സൗമ്യതയുടെയും ഭാവം മാത്രമായിരുന്നു വെളിപ്പെട്ടത് എല്ലാത്തിലും ഈ ലോകത്തിൽ ഒരു വലിയ മാതൃക വെച്ചിട്ടത്രേ യേശു പോയത്.

അവന്റെ ചെരിപ്പിന്റെ വാര് കുനിഞ്ഞു അഴിക്കാൻ ഞാൻ യോഗ്യനല്ല എന്ന് പറഞ്ഞ യോഹന്നാന്റെ മുൻപിൽ ഇപ്പോൾ സമ്മതിക്ക ഇങ്ങനെ സകല നീതിയും നിവര്തിക്കെണ്ടതാകുന്നു എന്ന് പറഞ്ഞു ഒരു ശിശുവിനെപോലെ ജല സ്നാനത്തിനായി ദൈവമായിരുന്നവൻ തലകുനിച്ചു നിന്നുകൊടുത്തു മാതൃക കാണിച്ചു. (ലോകത്തിൽ എവിടെ നാം നോക്കിയാലും സാധാരണ ഗുരുവിന്റെ കാലാണ് ശിഷ്യന്മാര് കഴുകാറുള്ളത്. എന്നാൽ ഈ ഗുരു തന്റെ ശിഷ്യന്മാരുടെ കാൽ കഴുകി സകലർക്കും മാതൃകയായി ശിഷ്യന്മാരുടെ കാല് യേശുതന്നെ കഴുകി കാണിച്ചിട്ടാണ്‌ നിങ്ങളും ഇങ്ങനെ ചെയ്യുവിൻ എന്ന് ആഹ്വാനം കൊടുത്തത്. നാമും ക്രിസ്തുയേശുവിലെ ആ ഭാവം ഉൾക്കൊണ്ട്‌ മറ്റുള്ളവർക്ക് ചെയ്തു കാണിച്ചിട്ട് മറ്റുള്ളവരെ പഠിപ്പിക്കുന്നതാണ് ദൈവം അംഗീകരിക്കുന്നത്. കാരണം ക്രിസ്തുവിന്റെ ഭാവം അങ്ങനെ ആയിരുന്നു. യേശുക്രിസ്തുവിൽ ഉണ്ടായിരുന്ന ഈ മനോഭാവം നമ്മിലും ഉണ്ടാവണം. നമ്മുടെ ശുശ്രുഷയിൽ ജീവിതത്തിൽ പ്രസംഗത്തിൽ ഒക്കെ അതാണ് ദൈവ പ്രസാദം മറ്റുള്ളവരെ ഉപദേശിച്ചിട്ടു നാം കൊള്ളരുതാത്തവർ ആയിത്തീരരുത് എന്ന് പൗലോസ് പറഞ്ഞു.

എന്നാൽ നമ്മിൽ കുറവുകളും, കുറ്റങ്ങളും പോരായ്മകളും, ബലഹീനതകളും, അറിവ്കേടുകളും, പാപസ്വഭാവങ്ങളും ഒക്കെ ഉള്ളവരത്രെ അത് ദൈവം അത് അറിയുന്നു എന്നാൽ നാം ക്രിസ്തുയേശുവിന്റെ ആനുകാരികളായി ആ മാതൃക പിന്തുടർന്ന് അനുസരിക്കുന്നവരായി തീരണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. ക്രിസ്തു ദൈവത്തിന്റെ രൂപത്തിൽ ആയിരുന്നു ദൈവത്തിന്റെ മുഴുവൻ പ്രകൃതിയും ആളത്വവും സവിശേഷതകളും ക്രിസ്തുവിൽ ഉണ്ടായിരുന്നു എന്നിട്ടും തന്നത്താൻ ഒഴിച്ചു ശൂന്യനായി പൂർണദൈവം പൂർണ മനുഷ്യനായി. കുരിശിൽ ഒരു കള്ളനെപ്പോലെ വിധിക്കപെടുന്നതിനായി കിടന്നുകൊടുത്തു. ക്രിസ്തു വിനയത്തിന്റെ മാതൃക മാത്രമല്ല അനുസരണത്തിന്റെയും വലിയ മാതൃകയാണ്. ക്രിസ്തു ഈ ഭൂമിയിൽ ഒരു ലളിത ജീവിതമാണ് നയിച്ചത് നമ്മുടെ ജീവിതം ശുശ്രുഷ എല്ലാ കൂടുതൽ വിശുദ്ധവും അനുഗ്രഹവും ആയി തീരണമെങ്കിൽ ക്രിസ്തുവിന്റെ ഈ മാതൃക നാമും പിന്തുടരണം.

നിങ്ങളുടെ സ്വർഗീയ പിതാവ് സൽഗുണപൂർണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സല്ഗുണ പൂർണനായിരിക്കുവിൻ കൊരിന്ത്യർക്കു ലേഖനമെഴുതുമ്പോൾ പൗലോസ് പറഞ്ഞു “നമോ ക്രിസ്തുവിന്റെ” മനസുള്ളവരാകുന്നു. ക്രിസ്തുവിന്റെ മനസുള്ളവൻ ക്രിസ്തുവിനെപോലെ ജീവിക്കും മറ്റുള്ളവരോടു നല്ല മനസ് കാണിക്കും സ്നേഹിക്കും, മറ്റുള്ളവരെ ആശ്വസിപ്പിക്കും, മറ്റുള്ളവരോട് ക്ഷമിക്കും, മറ്റുള്ളവരോട് മോശമായി പെരുമാറുകയില്ല ഒരുത്തൻ മറ്റൊരുത്തനെ ശ്രേഷ്ഠൻ എന്നെണ്ണും. ഇതായിരിക്കട്ടെ നമ്മുടെ ഭാവവും. ഈ ഭാവം ഉൾകൊണ്ട പൗലോസിന്റെ ജീവിതവും അത് വെളിപ്പെടുത്തുന്നു. മൂന്നാ സ്വർഗത്തോളം എത്തപെട്ടവൻ പുതിയനിയമ സഭക്ക് ആത്മാവിൽ നിറഞ്ഞു പതിമൂന്നു ശക്തമായ ലേഖനങ്ങൾ എഴുതിയ ശ്രേഷ്ഠ അപ്പോസ്തലൻ പറയുന്നു ഞാൻ അപ്പോസ്തലന്മാരിൽ ഏറ്റവും ചെറിയവനല്ലോ എന്ന് പറഞ്ഞു സ്വയം താഴ്ത്തി ദൈവത്തിനു മഹത്വം കൊടുത്തു. ഞാൻ എല്ലാവരേക്കാളും അധ്വാനിച്ചു എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ എന്ന് പറഞ്ഞു സ്വയം താഴ്ത്തി ഏല്പിച്ചു. ഞാൻ ആയിരിക്കുന്നത് കൃപയാലത്രേ. ക്രിസ്തുവിൽ നിന്നും പൗലോസിന് പകർന്നു കിട്ടിയ ഈ ഭാവം നമുക്കും ഉണ്ടാകട്ടെ. പൗലോസിന്റെ ശുശ്രുഷയിലും ജീവിതത്തിലും ക്രിസ്തുയേശുവിലെ ഈ ഭാവം അവസാനത്തോളം പ്രീതിഫലിച്ചു നിന്നു ഞാൻ നല്ല പോർ പൊരുതി, ഓട്ടം തികച്ചു, വിശ്വസം കാത്തു.

യേശുവിന്റെ അമ്മയായ മറിയ പറഞ്ഞു ഇതാ ഞാൻ കർത്താവിന്റെ ദാസി എന്ന് അവൻ തന്റെ ദാസിയുടെ തഴ്ച്ച കടാക്ഷിച്ചു. യേശുവിനെ രോമം കത്രിക്കാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും പലരിൽനിന്നും ഭീഷണം കേട്ടിട്ടു വായെ തുറക്കാതെയും ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും മൗനമായിരുന്നു സകലത്തിലും കർത്താവ് വിനയം വെളി്പെടുത്തി. ക്രിസ്തുയേശുവിലെ ഈ ഭാവം നമ്മിലും ഉണ്ടായിരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു ആ ഭാവം നമ്മിൽ ഉണ്ടാകട്ടെ അതിനായി ദൈവസന്നിധിയിൽ അവന്റെ ബലമുള്ള കൈകീഴിൽ താഴ്ന്നിരിക്കാം ക്രിസ്തുയേശുവിലെ ഭാവം നമ്മിൽ നിറഞ്ഞു മാതൃകാപരമായതും വിജയകരമായതുമായ ഒരു ക്രിസ്തീയ ജീവിതം നയിക്കാൻ ഇടയാകട്ടെ അതിനായി സർവ്വശക്തനായ ദൈവം നമ്മെ സഹായിക്കട്ടെ .

-പ്രസാദ് കായംകുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply