ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
കൊച്ചി: പാലാരിവട്ടം കേന്ദ്രമാക്കിയുള്ള ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്‍ 2018 ജനുവരി 10 ബുധനാഴ്ച മുതല്‍ 14 ഞായറാഴ്ച വരെ പാലാരിവട്ടം ബൈപാസ് ജങ്ഷന് സമീപം
എക്ളീസിയ ക്യാമ്പസിലെ സി.ഒ.ജി പാരീഷ് ഹാളില്‍ നടക്കും. ദൈവസഭാപ്രസിഡന്റ് റവ.ജോണ്‍സണ്‍ തരകന്‍ കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്യും.
റവ. ടി. ജെ. സാമുവേല്‍ (പുനലൂര്‍), റവ. ബി.വര്‍ഗീസ് (മണക്കാല), ബ്രദര്‍ വിന്‍സന്റ് ചാര്‍ളി (ജില്ലാജഡ്ജി, മലപ്പുറം), റവ.ജോണ്‍സണ്‍ തരകന്‍ എന്നിവര്‍ ദൈവവചന പ്രഘോഷണം നടത്തും.
ജീവമന്ന വോയിസ് ഗാനങ്ങള്‍ ആലപിക്കും. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതായിരിക്കും.
ദിവസവും പകല്‍ ബൈബിള്‍ക്ളാസ്, വിവിധ സെമിനാറുകള്‍ എന്നിവ ഉണ്ടായിരിക്കും. വ്യാഴാഴ്ച സഹോദരീ സമ്മേളനവും, വെള്ളിയാഴ്ച യുവജനസമ്മേളനവും,
ഏഷ്യന്‍ ബൈബിള്‍ കോളേജ് ബിരുദദാനവും, ശനിയാഴ്ച സണ്ടേസ്കൂള്‍ കോണ്‍ഫറന്‍സ്, സ്നാനശുശ്രൂഷ, കര്‍തൃമേശ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. കണ്‍വന്‍ഷനു മുന്നോടിയായി പ്രഥമദിവസം പകല്‍ ഉപവാസപ്രാര്‍ത്ഥന ഉണ്ടായിരിക്കും. ഞായറാഴ്ച പൊതുസഭായോഗത്തോടെ കണ്‍വന്‍ഷനു സമാപനം കുറിക്കും.




- Advertisement -