YPE തിരുവനന്തപുരം ടൗൺ സോൺ താലന്ത് പരിശോധന അനുഗ്രഹിതമായ് നടന്നു
തിരു: ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭയുടെ പത്രിക സംഘടനയായ YPE യുടെ തിരുവനന്തപുരം ടൗൺ സോണിന്റെ താലന്ത് പരിശോധന അനുനഗ്രഹിക്കപ്പെട്ട നിലയിൽ നടന്നു.
കഴിഞ്ഞ ദിവസത്തെ പ്രകൃതി ക്ഷോഭം മൂലം താലന്ത് പരിശോധന നടത്താൻ പറ്റാത്ത സാഹചര്യമായിരുന്നു എങ്കിലും ഏകദേശം 200 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു താലന്ത് പരിശോധന വിജയിപ്പിച്ചു.
CGI, വലിയതുറ ദൈവ സഭയിൽ നടന്ന താലന്ത് പരിശോധന പാസ്റ്റർ ഗോഡ് സിങ്ങ് പ്രാർത്ഥിച്ചു ആരംഭിച്ചു. 4 സ്റ്റേജുകളിലായി നടത്തിയ മത്സരങ്ങളിൽ തിരുവനന്തപുരം ഡിസ്ട്രിക്ട് 165 പോയിന്റ് നേടി ഒന്നാം സ്ഥാനവും, 140 പോയിന്റ് നേടി നെടുമങ്ങാട് സൗത്ത് ഡിസ്ട്രിക്ട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ചർച്ചിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മണ്ണന്തല ദൈവസഭ 100 പോയിന്റ് നേടി ഒന്നാം സ്ഥാനവും, മുള്ളിപ്പാറ ദൈവസഭ 95 പോയിന്റ് നേടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മണ്ണന്തല ദൈവസഭയിലെ ബിനോയ് ജോയ് 35 പോയിന്റ് നേടി സോണൽ ചാമ്പ്യൻ ട്രോഫി കരസ്ഥമാക്കി.
YPE സംസ്ഥാന ഉപാധ്യക്ഷൻ പാസ്റ്റർ A. P അഭിലാഷ് താലന്ത് പരിശോധന നിയന്ത്രിച്ചു. സൗത്ത് സോൺ കോ – ഓർഡിനേറ്റർ പാസ്റ്റർ വൈജു മോൻ, സെക്രട്ടറി ബ്ര. വിനോദ് മണ്ണന്തല, ട്രഷറർ ബ്ര. കുമാർ പാറശ്ശാല എന്നിവർ കടന്നു വന്നത് ടൗൺ സോണിനു ഒരു അനുഗ്രഹമായി.

തിരുവനന്തപുരം ടൗൺ സോൺ താലന്ത് പരിശോധന കൺവീനർ ബ്ര. ഷിബു ഏലീയാസിന്റെ അധ്യക്ഷതയിൽ വൈകു : 3.30ന് സമാപന സമ്മേളനം പാസ്റ്റർ സന്തോഷ് തങ്കച്ചൻ പ്രാർത്ഥിച്ച് ആരംഭിക്കുകയും ബ്ര. ഡെൻസൺ ജോസഫ് സ്വാഗതം അറിയിക്കുകയും ചെയ്‌തു.

അധ്യക്ഷ പ്രസംഗത്തിൽ ബ്ര. ഷിബു ഏലിയാസ് താലന്ത് പരിശോധനയ്ക്കു വന്നവരെ അഭിനന്ദിക്കുകയും ഈ വർഷത്തെ താലന്ത് പരിശോധനയിലെ ചിലമാറ്റങ്ങൾ എടുത്തു പറയുകയും പ്രത്യകിച്ചു റിസൾട്ടുകൾ കൃത്യസമയത്തു മത്സരാർഥികളിൽ എത്തിക്കുവാനും പ്രോഗ്രാം ലൈവാക്കുവാനും കഴിഞ്ഞത് ടൗൺ സോണിന്റെ വിജയമാണെന്നും തുടർന്നുള്ള വർഷങ്ങളിൽ ഇതുപോലെ വ്യത്യസ്തമായ രീതികൾ ഉപയോഗപ്പെടുത്തി മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കണമെന്ന് ഉപസംഹാരമായിപ്പറഞ്ഞു.

തുടർന്ന് സൗത്ത് സോൺ രക്ഷാധികാരി പാസ്റ്റർ ജോസ്‌ബേബി അനുനഗ്രഹ സന്ദേശമായി നമ്മുടെ യുവജനങ്ങൾ ആത്മീകത്തിലും ഭൗതികത്തിലും വളർന്നുവരുന്നവരായിത്തീരണമെന്നു അറിയിച്ചു. തുടർന്ന് ജഡ്ജസായി കടന്നുവന്നവർ ടൗൺ സോൺ ഭാരവാഹികളുടെ പ്രവർത്തനത്തെ പ്രശംസിക്കുകയും മത്സരാർത്ഥികൾ വളരെയധികം കഴിവുള്ളവരാണെന്നു പറഞ്ഞു. YPE സംസ്ഥാന ഉപാധ്യക്ഷൻ പാസ്റ്റർ A. P അഭിലാഷ്, സോണൽ സെക്രട്ടറി ബ്ര. വിനോദ് മണ്ണന്തല എന്നിവർ ആശംസകൾ അറിയിച്ചു.
ബ്ര. രാംദാസ് റിസൾട്ട് പ്രഖ്യാപിക്കുകയും വിശിഷ്ട അതിഥികൾ സമ്മാനദാനം നിർവ്വഹിക്കുകയും ചെയ്‌തു.

ബ്ര. ബിനു ചാക്കോ കൃതജത അറിയിച്ചു. പാസ്റ്റർ രാജു ജോണിന്റെ പ്രാർത്ഥനയോടും അഭിലാഷ് സാറിന്റെ ആശിർവാദത്തോടും കൂടെ വൈകുന്നേരം 4. 30 ന് മീറ്റിങ്ങ് അവസാനിപ്പിക്കുകയും ചെയ്‌തു.