ചെറുചിന്ത:ദൈവീക നിയോഗത്തിന്റെ അളവുകോൽ | ജസ്റ്റിൻ കായംകുളം
മിസ്രയീമ്യന്റെ (അന്യന്റെ ) തെറ്റിനെതിരെ പ്രതികരിച്ചപ്പോൾ കയ്യടിച്ചവർ പ്രോത്സാഹിപ്പിച്ചു… താൻ ഏറ്റവും അധികം സ്നേഹിക്കുന്ന സ്വന്ത സഹോദരന്റെ (എബ്രായന്റെ ) തെറ്റ് തിരുത്താൻ സ്നേഹത്തോടെ വന്നപ്പോൾ പഴയകാലം എടുത്ത് കാണിച്ചു ഭീഷണിപ്പെടുത്തുന്നു.
മോശെ നീ മരുഭൂമിയിലേക്ക് ഓടിപ്പോകാനുള്ള സമയമായി, കാരണം നിന്റെമേൽ ദൈവത്തിന്റെ വലിയ നിയോഗം കിടക്കുകയാണ്.. അതിനു നീ തയ്യാറാകണമെങ്കിൽ നിന്റെ സ്വന്ത ജനം നിന്നെ തള്ളിപ്പറഞ്ഞേ പറ്റുള്ളൂ…
പ്രിയമുള്ളവരേ ചിലപ്പോൾ നാം ഒറ്റപ്പെടുമ്പോൾ, ആരും നമ്മെ മനസ്സിലാക്കാതെ വരുമ്പോൾ, സ്നേഹിതർ പോലും നമുക്കെതിരെ വിരൽ ചൂണ്ടിയെക്കാം..
പുതിയ ചില പാഠങ്ങൾ ഉൾക്കൊണ്ടു വലിയ ഒരു നിയോഗത്തിലേക്കു ദൈവം നമ്മെ അയക്കുകയാണ്.. സാഹചര്യങ്ങൾക്കു മുൻപിൽ പതറാതെ ഓടിക്കോണം.. ചരിത്രത്തിന്റെ താളുകളിൽ നമ്മുടെ പേരും ഉണ്ടാകും..
ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ.
? ജസ്റ്റിൻ കായംകുളം