ചെറു ചിന്ത: നാം എങ്ങനെ പ്രകാശിക്കണം.| ജോ ഐസക്ക് കുളങ്ങര

എന്താണ് വെളിച്ചം?

ഇരിട്ടു എന്ന മറ നീക്കി പ്രകാശത്തിന്റെ കാഴച്ച ലോകത്തിലേക്ക് കൂടികൊണ്ടുപോകുന്ന പ്രതിഭാസം ആണ് വെളിച്ചം. കനൽ മൂടിയ ജീവിതത്തിന്റെ തടവറയിൽ നിന്നും പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും വിശാലലോകത്തിലേക് നന്മെ കൈപിടിച്ചു ഉയർത്തുന്നതാണ് വെളിച്ചം.

എന്താണ് നമ്മളിലെ വെളിച്ചം?

തിന്മയെ തിരിച്ചറിഞ്ഞു ആത്മാവിന്റെ നല്ല ഫലങ്ങളെ കായിക്കുന്നതാണ് നമ്മളിലെ വെളിച്ചം.

എങ്ങനെ നമുക്കു പ്രകാശിക്കാം?

നിന്നെ പോലെ നിന്റെ അയൽകാരനെയും സ്നേഹിച്ചാൽ, അവന്റെ ദുഃഖത്തിൽ ചേർന്നാൽ, അവന്റെ നന്മയിൽ അവനോടൊപ്പം സന്തോഷിച്ചാൽ, ഒരു നല്ല ശമാര്യക്കാരനായി അവന്റെ മുറിവുകളെ കെട്ടിയാൽ, അവനും കൂടെ വേണ്ടി പ്രാർത്ഥിച്ചാൽ.

ആർ നമുക്കു വേണ്ടി പ്രകാശിച്ചു?

ഞാൻ ലോകത്തിന്റെ വെളിച്ചം എന്ന് സർവ്വലോകത്തോടും വിളിച്ചുപറഞ്ഞു, കാൽവറി ക്രൂശിൽ രണ്ടു കള്ളന്മാർക്ക് നടുവിലായി എനിക്കും നിനക്കും വേണ്ടി ക്രൂശിക്കപ്പെട്ട ദൈവപുത്രൻ നമുക്കുവേണ്ടി പ്രകാശിച്ചു.

വരൂ നമുക്കും ലോകത്തിന്റെ വെളിച്ചമാകാം, ഉള്ളിലെ ഇരുട്ടിന്റെ ആത്മാവിനെ വിട്ടുകളഞ്ഞു നന്മയുടെ നല്ല ഫലങ്ങൾ കായിക്കുന്ന ജീവിതങ്ങൾ ആകാം, പകയുടെയും അസൂയയുടെയും ചരടുകളെ പൊട്ടിച്ചെറിഞ്ഞു, ഒരുമയുടെയും ഐകത്തിന്റെയും നല്ല ഹൃദയങ്ങൾ മെനെഞ്ഞെടുക്കാം..നാം നമുക്കു വേണ്ടി മാത്രം പ്രകാശിക്കുമ്പോൾ നമ്മുടെ നിഴൽ മാത്രം ആകും ഫലം. എന്നാൽ മറ്റുളവർക്കു കൂടി പ്രകാശിക്കാൻ തീരുമാനിച്ചാൽ അവരോടൊപ്പം നമുക്കും പുതുവഴികളെ ദൈവം തുറക്കും.. ഇരുട്ടിന്റെ തടവറയിൽ ആയിരുന്ന നമ്മുടെ മനസ്സിനെ നമ്മുടെ ചിന്തകളെ നമുക്ക് മാറ്റിയെടുക്കാം അതിനായി ദൈവം നമ്മെ സഹായിക്കട്ടെ

-ADVERTISEMENT-

-ADVERTISEMENT-

You might also like