ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ച് (റ്റി പി എം) വാര്‍ഷിക കണ്‍വൻഷൻ പെൻസൽവേനിയയിൽ
ന്യൂ ജേഴ്‌സി: ന്യൂ ടെസ്റ്റ്മെന്‍റ് ചര്‍ച്ചിന്‍റെ വാര്‍ഷിക കണ്‍വെന്‍ഷന്‍ ജൂലൈ 5 മുതല്‍ 9 വരെ ഇന്ത്യാനാ പെൻസൽവേനിയയിൽ ഉള്ള ഇന്ത്യാനാ യൂണിവേഴ്‌സിറ്റി ഓഫ് പെൻസൽവേനിയയിൽ നടക്കും. ജൂലൈ 5 മുതല്‍ 8 വരെ വൈകിട്ട് 7.00 ന് സുവിശേഷ പ്രസംഗം, ജൂലൈ 6 മുതല്‍ 8 വരെ രാവിലെ 10:00 ന് പൊതുയോഗം, ജൂലൈ 6, 7 ന് ഉച്ചയ്ക്ക് 2:00 മുതല്‍ 4:00 മണി വരെ സെമിനാറുകളും ജൂലൈ 8 ഉച്ചയ്ക്ക് 2:00 മുതല്‍ 4:00 മണി വരെ ഉപവാസ പ്രാര്‍ത്ഥനയും നടക്കും. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ഉള്ള മീറ്റിംഗുകളും ഈ ദിവസങ്ങളില്‍ നടക്കും. ശനിയാഴ്ച്ച രാവിലെ 10:00 ന് ഉള്ള മീറ്റിംഗിൽ അമേരിക്കയിലും കാനഡയിലും നിന്നും ഉള്ള പുതിയ ശിശ്രൂഷകരെ തിരഞ്ഞെടുക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9.00 ന് അമേരിക്കയിലും കാനഡയിലുമുള്ള ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ചുകളുടെ സംയുക്ത വിശുദ്ധ സഭായോഗം നടക്കും. ഇന്ത്യയിൽ നിന്നും ലോകത്തിന്‍റെ പല രാജൃങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.
ചീഫ് പാസ്റ്റർമാർ, സീനിയർ സെന്റർ പാസ്റ്റർമാർ കൺവൻഷന് നേതൃത്വം നൽകും. ഇന്ത്യയിൽ ദി പെന്തെക്കൊസ്ത് മിഷൻ സഭയാണ് അമേരിക്കൻ ഐക്യനാടുകളിൽ ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ച് എന്ന പേരിൽ അറിയപ്പെടുന്നത്.