ക്രൈസ്തവ എഴുത്തുപുരയുടെ പുതിയ കാല്‍വെയ്പ്പ്

cropped-ke-faviconക്രൈസ്തവ സമൂഹത്തില്‍ ചുരുങ്ങിയ നാള്‍ കൊണ്ട് നിര്‍ണ്ണായകമായ സ്ഥാനം അലങ്കരിച്ച ക്രൈസ്തവ എഴുത്തുപുര പുതിയൊരു ചുവട് കൂടി വെയ്ക്കുകയാണ്.  കഴിഞ്ഞ കാലങ്ങളില്‍ വായനക്കാര്‍ ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം തുടര്‍ന്നും നിലര്‍ത്തുവാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. വാര്‍ത്തകള്‍ സമയബന്ധിതമായി വായനക്കാരില്‍ എത്തിക്കുവാന്‍ ക്രൈസ്തവ എഴുത്തുപുര ന്യൂസ്‌ ഡെസ്ക്എപ്പോഴും പരിശ്രമിച്ചിട്ടുണ്ട്..

കഴിഞ്ഞ ചില വര്‍ഷങ്ങള്‍കൊണ്ട് തന്നെ ക്രൈസ്തവ സമൂഹത്തിലെ പ്രാമുഖ ന്യൂസ്‌ – വെബ്‌ പോര്‍ട്ടലായി മാറുവാന്‍ കഴിഞ്ഞത് സമര്‍പ്പണവും സേവനമനോഭാവവുമുള്ള ക്രൈസ്തവ എഴുത്തുപുര  പ്രവര്‍ത്തകരും  ബോര്‍ഡ്‌ അംഗങ്ങള്‍ ,നാഷണല്‍, സ്റ്റേറ്റ്  കോഡിനെറ്റെഴ്സ്, റിപ്പോര്‍ട്ടെഴ്സ് എന്നിവ

 

രുടെ പ്രയത്നമാണ്. വിശ്വാസം മാത്രം കൈമുതലായി 2 പേര്‍ മാത്രം ചേര്‍ന്ന്‍ ആരംഭം കുറിച്ച ഈ പ്രവര്‍ത്തനം ഇപ്പോള്‍ ആഗോളതലത്തില്‍ നൂറുകണക്കിന് അംഗങ്ങളുള്ള പ്രവര്‍ത്തനമായി മാറി. ആയിരക്കണക്കിന് വായനക്കാരുള്ള ക്രൈസ്തവ എഴുത്തുപുര പത്രം ,ഓണ്‍ലൈന്‍ റേഡിയോ,  ചാരിറ്റി , മീഡിയ, പബ്ളിക്കേഷന്‍ എന്നിവ  ഞങ്ങളുടെ മറ്റ് പ്രവര്‍ത്തനങ്ങളാണ്.

ഈ പ്രവര്‍ത്തനങ്ങളെ ശക്തമായി പിന്തുണച്ച വിവിധ സഭകളിലെ നേതൃത്വങ്ങള്‍,  ദൈവദാസന്മാര്‍, വിശ്വാസ സമൂഹം, ക്രൈസ്തവ എഴുത്തുപുര വാട്സ് ആപ് ഗ്രൂപ്പ്‌ അംഗങ്ങള്‍, ഫേസ് ബുക്ക്‌ പേജ് അംഗങ്ങള്‍ , വിവിധ സംഘടനകള്‍, പത്രപ്രവര്‍ത്തകര്‍ ,  വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളായ കെ പത്രം , തൂലിക, ഫെയ്ത്ത് ട്രാക്ക് , എന്നിവര്‍ക്കും നന്ദി….

ക്രിസ്തീയ സമൂഹത്തില്‍ വിവിധ വിഷയങ്ങളില്‍ ഞങ്ങള്‍ നടത്തിയ ഇടപെടലുകള്‍ ഇനിയും ശക്തമായി തുടരും… ഈ പുതിയ വെബ്സൈറ്റ് ദൈവനാമ മഹത്വത്തിനായി ആഗോള മലയാളി ക്രൈസ്തവ സമൂഹത്തിനായി പ്രാത്ഥനയോടെ സമര്‍പ്പിക്കുന്നു.

 

എന്ന്

സ്നേഹപൂര്‍വ്വം

ക്രൈസ്തവ എഴുത്തുപുര മീഡിയ ഇന്റര്‍നാഷണലിന് വേണ്ടി

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply